ഡബ്ലിൻ: ആമി കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തിൽ അയർലൻഡിൽ 48 മണിക്കൂറിലേക്ക് ജാഗ്രതാ നിർദ്ദേശം നൽകി മെറ്റ് ഐറാൻ. അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുള്ള സാഹചര്യത്തിലാണ് മുന്നറിയിപ്പ്. വളരെ അപകടകരവും അസ്വസ്ഥത നിറഞ്ഞതുമായ മണിക്കൂറുകളിലൂടെയാണ് അയർലൻഡ് കടന്ന് പോകുകയെന്നും മെറ്റ് ഐറാൻ വ്യക്തമാക്കി.
ഈ സീസണിലെ ആദ്യ കൊടുങ്കാറ്റാണ് ആമി. വെള്ളിയാഴ്ച ഈ കൊടുങ്കാറ്റ് കരയിൽ തൊടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് വൈകീട്ടോടെ തന്നെ അയർലൻഡിൽ മഴ സജീവമാകും. ശക്തമായ കാറ്റും അനുഭവപ്പെടും. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ കൗണ്ടികളിൽ യെല്ലോ, ഓറഞ്ച് വാണിംഗുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Discussion about this post

