ഡബ്ലിൻ: ദീർഘകാലമായി ഡബ്ലിനിലെ ജനങ്ങൾ കാത്തിരിക്കുന്ന മെട്രോലിങ്ക് പദ്ധതി യാഥാർത്ഥ്യമാകുന്നു. പദ്ധതിയ്ക്ക് ആസൂത്രണ കമ്മീഷന്റെ പച്ചക്കൊടി. ഇന്ന് രാവിലെയാണ് പദ്ധതിയ്ക്ക് അനുമതി നൽകി കൊണ്ടുള്ള ഉത്തരവ് കമ്മീഷൻ പുറത്തുവിട്ടത്.
ഡബ്ലിൻ സിറ്റിയെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്നതാണ് പദ്ധതി. 18.8 കിലോ മീറ്റർ റെയിൽവേ ലൈനാണ് പദ്ധതിയിൽ നിർമ്മിക്കുക. ഇതിൽ വലിയൊരു ഭാഗവും ഭൂഗർഭ പാതയാണ്. കമ്മീഷന്റെ അനുമതി ലഭിച്ചതോടെ 20 വർഷം നീണ്ട കാത്തിരിപ്പിനാണ് വിരാമം ആകുന്നത്.
2000ത്തിലാണ് പദ്ധതി ആദ്യമായി ചർച്ച ചെയ്യപ്പെട്ടത്. എന്നാൽ പിന്നീട് സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് 2022 ലാണ് പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

