ഡബ്ലിൻ: ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കഞ്ചാവുമായി പിടിയിലായ റൊമാനിയൻ പൗരൻ റിമാൻഡിൽ. ഡബ്ലിൻ ജില്ലാ കോടതിയാണ് 33 കാരനായ അലക്സാണ്ട്രു പെറ്റ്ക്യുവിനെ റിമാൻഡിൽ വിടാൻ ഉത്തരവിട്ടത്. തിങ്കളാഴ്ച ആയിരുന്നു ഡബ്ലിൻ വിമാനത്താവളത്തിൽ നിന്നും കഞ്ചാവുമായി ഇയാൾ അറസ്റ്റിലായത്.
റൊമാനിയയിലെ നിർമ്മാണ തൊഴിലാളിയാണ് അലക്സാണ്ട്രു. 3,80,000 യൂറോയുടെ കഞ്ചാവുമായിട്ടാണ് ഇയാൾ വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ സുരക്ഷാ പരിശോധനയ്ക്കിടെ ഇയാൾ ഉദ്യോഗസ്ഥരുടെ പിടിയിലാകുകയായിരുന്നു. 19.3 കിലോ കഞ്ചാവാണ് ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അലക്സാണ്ട്രുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്.
Discussion about this post

