ഡബ്ലിൻ: കഴിഞ്ഞ ആറ് മാസത്തിനിടെ അയർലൻഡിൽ മോഷണത്തിന് അറസ്റ്റിലായത് 900 പ്രതികൾ. പോലീസാണ് അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പ്രതിദിനം നാല് പേരെങ്കിലും മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നുണ്ടെന്നും പോലീസിന്റെ കണക്കുകളിൽ നിന്നും വ്യക്തമാകുന്നു.
ഏപ്രിൽ മുതലുള്ള കണക്കുകളാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഏപ്രിൽ മുതലുള്ള വിവരങ്ങൾ പരിശോധിച്ചാൽ പ്രതിവാരം മൂന്ന് വീടുകളിലെങ്കിലും മോഷണം നടക്കുന്നുണ്ട്. എന്തിരുന്നാലും കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്ത് മോഷണവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കുറഞ്ഞു. വിന്റർ കാലത്ത് മോഷണങ്ങൾ വർധിക്കാം. അതിനാൽ ജാഗ്രത വേണമെന്നും പോലീസ് മുന്നറിയിപ്പു നൽകുന്നു.
അതേസമയം വിന്ററിലെ മോഷണങ്ങൾ തടയുന്നതിനായുള്ള പോലീസിന്റെ തോർ ദൗത്യം ബുധനാഴ്ച ആരംഭിച്ചു.

