ബെൽഫാസ്റ്റ്: ഐറിഷ് ഭാഷാ നയം പാസാക്കി ബെൽഫാസ്റ്റ് സിറ്റി കൗൺസിൽ. പ്രതിപക്ഷത്തിന്റെ എതിർപ്പ് അവഗണിച്ചാണ് നയത്തിന് കൗൺസിൽ അംഗീകാരം നൽകിയത്. പൊതുജീവിതത്തിൽ ഐറിഷ് ഭാഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുകയാണ് ഐറിഷ് ഭാഷ നയത്തിന്റെ ലക്ഷ്യം.
പൊതുജന ജീവിതത്തിൽ ഐറിഷ് ഭാഷയുടെ ഉപയോഗത്തിനായുള്ള തടസ്സം ഇല്ലായ്മ ചെയ്യുക, ഐറിഷ് ഭാഷാ പഠനം പ്രോത്സാഹിപ്പിക്കുക, ഐറിഷ് ഭാഷയുടെ സംരക്ഷണത്തിനായി പരിപാടികൾ സംഘടിപ്പിക്കുക എന്നിവ പുതിയ നയത്തിന്റെ ഭാഗമാണ്. ഇതിന് പുറമേ കൗൺസിലിന്റെ പ്രവർത്തനങ്ങളിൽ ഐറിഷ് ഭാഷയ്ക്കും കൂടുതൽ പ്രാധാന്യം നൽകും. രണ്ട് വർഷത്തെ നടപ്പാക്കൽ പദ്ധതിയോടെയാണ് നയം വരുന്നത്.
Discussion about this post

