ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ ഉണ്ടായ അക്രമ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ. 20 നും 40 നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് അറസ്റ്റിലായത്. ഓഗസ്റ്റ് 21 ന് ഉണ്ടായ സംഭവങ്ങളിലാണ് അറസ്റ്റ്.
രത്ത്കെയിലിന് സമീപം കിൽകൂളിൽ ആയിരുന്നു അക്രമ സംഭവം ഉണ്ടായത്. വൈകീട്ട് 6.30 ഓടെയായിരുന്നു സംഭവം. തോക്കുപയോഗിച്ച് ആയിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണം. സംഭവത്തിൽ 40 കാരന് സാരമായി പരിക്കേറ്റിരുന്നു. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം പിന്നീട് ആശുപത്രി വിടുകയായിരുന്നു. ഒരു മാസത്തിലധികം നീണ്ട അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ദിവസം ആണ് ഇവരെ അറസ്റ്റ് ചെയ്തത്.
Discussion about this post

