ഡബ്ലിൻ: അയർലൻഡിൽ പുതുതായി 60,000 വോട്ടർമാർ. വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായുള്ള അവസാന തിയതി ചൊവ്വാഴ്ച അവസാനിച്ചതിന് പിന്നാലെ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. വോട്ടർപട്ടികയിൽ പുതുതായി പേര് ചേർക്കുന്നതിനും നിലവിലുള്ള വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുമായി 91,000 ലധികം അപേക്ഷകളാണ് കമ്മീഷൻ മുൻപാകെ എത്തിരിയിരിക്കുന്നത്.
91,157 അപേക്ഷകളിൽ 60,733 പുതിയ വോട്ടർമാരാണ് വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനായി അപേക്ഷ നൽകിയിരിക്കുന്നത്. ഇതേ കാലയളവിൽ 30,424 പേർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായി അപേക്ഷ നൽകി. ചൊവ്വാഴ്ചയ്ക്ക് മുൻപുള്ള രണ്ട് ദിവസങ്ങളിൽ മാത്രം 26,335 അപേക്ഷകളാണ് ലഭിച്ചത്.
Discussion about this post

