വെസ്ക്സ്ഫോർഡ്: കൗണ്ടി വെക്സ്ഫോർഡിൽ കഞ്ചാവ് വളർത്തിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേർ അറസ്റ്റിൽ. 20 ഉം 50 ഉം വയസ്സ് പ്രായമുള്ള രണ്ട് പേരാണ് അറസ്റ്റിലായത്. ഓയിൽഗേറ്റ് മേഖലയിൽ ചൊവ്വാഴ്ചയായിരുന്നു സംഭവം.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ താമസസ്ഥലത്ത് പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിലാണ് കഞ്ചാവ് ചെടികൾ പിടിച്ചെടുത്തത്. ഇവയ്ക്ക് വിപണിയിൽ 1,64,000 യൂറോ വിലവരുമെന്ന് അധികൃതർ അറിയിച്ചു. 1996 ലെ ക്രിമിനൽ ജസ്റ്റിസ് ആക്ടിലെ രണ്ടാം വകുപ്പ് പ്രകാരം ആണ് ഇവർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
Discussion about this post

