ഡബ്ലിൻ: ഡബ്ലിൻ നഗരത്തിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് ജയിൽ ശിക്ഷ. അഞ്ചര വർഷത്തെ തടവ് ശിക്ഷയാണ് പ്രതിയും 22 കാരനുമായ തോമസ് ഫോക്സിന് ഡബ്ലിൻ കോടതി വിധിച്ചിരിക്കുന്നത്. കലാപത്തിനിടെ സർജന്റിനെ ആക്രമിച്ച കേസിലാണ് ഇയാൾക്ക് ശിക്ഷ ലഭിച്ചിരിക്കുന്നത്.
2022 നവംബർ 23-ന് ഡബ്ലിൻ 2 ലെ ബർഗ് ക്വേയിൽ ആയിരുന്നു കലാപം. അക്രമ സംഭവങ്ങൾക്കിടെ അവിടെയുണ്ടായിരുന്ന സർജന്റ് ബ്രണ്ടൻ എഡ്ഡറിയെയും കുടുംബത്തെയും തോമസ് ആക്രമിക്കുകയായിരുന്നു. ഭാര്യയും മകളും ആയിരുന്നു എഡ്ഡറിയ്ക്കൊപ്പം ഉണ്ടായിരുന്നത്. ഇവരെ ആക്രമിച്ചതിന് പുറമേ ഇവർ സഞ്ചരിച്ച കാറും തോമസും സംഘവും കത്തിച്ചിരുന്നു.
തോമസ് എഡ്ഡറിയെയും ഭാര്യയെയും മകളെയും ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ വിചാരണയ്ക്കിടെ കോടതി പരിശോധിച്ചിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് ശിക്ഷ നൽകിയിരിക്കുന്നത്.

