ഡബ്ലിൻ: അയർലൻഡിൽ വിവിധയിടങ്ങളിലായി നടത്തിയ പരിശോധനയിൽ വൻ ലഹരിശേഖരം പിടികൂടി പോലീസ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഡബ്ലിൻ, മീത്ത്, വെസ്റ്റ്മീത്ത്, ലാവോയിസ് ഓഫ്ലേ എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ഇവിടങ്ങളിൽ നിന്നായി 8.2 മില്യൺ യൂറോ വിലവരുന്ന ലഹരി ശേഖരമാണ് പോലീസ് കണ്ടെടുത്തത്.
നാല് കൗണ്ടികളിലുമായി 16 ഓളം പ്രോപ്പർട്ടികളിൽ പോലീസ് പരിശോധന നടത്തി. സംഘടിത കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 40 വയസ്സുകാരനാണ് അറസ്റ്റിലായത്.
Discussion about this post

