ഡബ്ലിൻ: അയർലൻഡിൽ ജൂനിയർ സൈക്കിൾ ഫലം പ്രസിദ്ധീകരിച്ചു. ബുധനാഴ്ച 73,336 വിദ്യാർത്ഥികളുടെ ഫലങ്ങളാണ് പുറത്തുവന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം 70,000 കവിയുന്നത്.
21 വ്യക്തിഗത വിഷയങ്ങളിലായി ഏകദേശം 646,602 ഗ്രേഡുകൾ പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ 85 അല്ലെങ്കിൽ അതിൽ കൂടുതൽ സ്കോർ നേടുന്നവർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിക്കും. 70 മുതൽ 85 വരെയുള്ള സ്കോർ ലഭിക്കുന്നവർക്ക് ഉയർന്ന മെറിറ്റും ലഭിക്കും.
Discussion about this post

