ഡബ്ലിൻ: അയർലൻഡിലെ ആശുപത്രികളിൽ കിടക്കകൾ ആവശ്യമുള്ളവരുടെ കണക്കുകൾ പുറത്തുവിട്ട് ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷൻ ( ഐഎൻഎംഒ ). ബുധനാഴ്ച രാവിലെവരെയുള്ള വിവരങ്ങൾ പ്രകാരം 521 രോഗികൾക്കാണ് കിടക്കകൾ ആവശ്യമുള്ളത്. നിലവിൽ ഇവർക്ക് ട്രോളികളിൽ പരിചരണം നൽകിവരികയാണ്.
521 പേരിൽ 360 രോഗികൾ എമർജൻസി ഡിപ്പാർട്ട്മെന്റിലാണ് ചികിത്സയിൽ കഴിയുന്നത്. 161 പേർ വാർഡുകളിലും ചികിത്സയിൽ കഴിയുന്നുണ്ട്. യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സ്ഥിതി രൂക്ഷമാണ് 91 പേരാണ് കിടക്കകളുടെ അഭാവത്തെ തുടർന്ന് ഇവിടെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 51 രോഗികൾക്കും, യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഗാൽവെയിൽ 46 രോഗികളും ട്രോളികളിൽ ചികിത്സ തേടുന്നുണ്ട്.

