ഡബ്ലിൻ: കൗണ്ടി ഡബ്ലിനിൽ അസ്ഥികൂടം കണ്ടെത്തി. ഡബ്ലിൻ 12 ലെ നാസ് റോഡിലെ വീടിന് സമീപത്ത് നിന്നാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ വൈകീട്ട് 5.30 ഓടെയായിരുന്നു സംഭവം. സ്ഥലത്ത് ചില പണികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിനിടെയാണ് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ ശേഖരിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഗാർഡയുടെ ടെക്നിക്കൽ ബ്യൂറോ അംഗങ്ങൾ സ്ഥലത്ത് എത്തി പരിശോധന നടത്തി. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല.
Discussion about this post

