ഡബ്ലിൻ: അയർലൻഡിന്റെ മണ്ണിൽ കരുത്തന്മാർ ഏറ്റുമുട്ടുന്നു. ചരിത്രത്തിൽ ആദ്യമായി അയർലൻഡിൽ അന്തരാഷ്ട്ര വടംവലി മത്സരം സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് ടിംസ് (ടഗ് ഓഫ് വാർ അയർലൻഡ് ). ഈ മാസം 25 നാണ് വാശിയേറിയ പോരാട്ടം നടക്കുന്നത്.
ഡബ്ലിനിലെ നാഷണൽ ബാസ്ക്കറ്റ് ബോൾ ഇൻഡോർ അരീനയാണ് മത്സരത്തിന് വേദിയാകുന്നത്. അയർലൻഡിലെ ചുണക്കുട്ടികൾക്ക് പുറമേ വിദേശ ടീമുകളും തീപാറും പോരാട്ടത്തിനായി ഡബ്ലിനിൽ എത്തുന്നുണ്ട്. മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് നാലായിരം യൂറോയും സ്വർണക്കപ്പുമാണ് സമ്മാനം. അരെ വാ ഫർണിച്ചറാണ് ഒന്നാം സമ്മാനത്തിന്റെ സ്പോൺസർമാർ.
മറ്റു സമ്മാനങ്ങൾ:
രണ്ടാം സമ്മാനം: 2000 യൂറോ (സ്പോൺസർ: പിങ്ക് സോൾട്ട് ഇന്ത്യൻ റെസ്റ്റോറൻറ്, ബ്രേ)
മൂന്നാം സമ്മാനം: 1000 യൂറോ (സ്പോൺസർ: Blinds Gallery)
നാലാം സമ്മാനം: 500 യൂറോ (സ്പോൺസർ: ഫിനാൻസ് സൊല്യൂഷൻസ്)
5 മുതൽ 8 വരെ സ്ഥാനക്കാർക്ക്: 100 യൂറോ വീതം

