- സൗജന്യ നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാൻ കഴിയില്ല ; പരീക്ഷാ ഫീസ് ഏർപ്പെടുത്തിയതിനെ ന്യായീകരിച്ച് വിദ്യാഭ്യാസ മന്ത്രി
- മാർച്ച് 29 മുതൽ അയർലൻഡിൽ സമയം മുന്നോട്ട് ; ഡേലൈറ്റ് സേവിംഗ് ടൈം ആരംഭിക്കുന്നു
- അയര്‍ലൻഡിന്റെ ലൈംഗിക ആരോഗ്യ നയത്തില്‍ മാറ്റം വരുമെന്ന് സൂചന ; സര്‍ക്കാര്‍ പരിഗണിക്കുന്നത് 32 ശുപാര്‍ശകൾ
- ഇന്ധനച്ചെലവിന് അനുസൃതമായി മൈലേജ് നിരക്കുകളില്‍ മാറ്റങ്ങള്‍ വരുത്തണം ; ഐറിഷ് നഴ്സസ് ആന്‍ഡ് മിഡൈ്വഫ്സ് ഓര്ഗനൈസേഷന്
- സൗത്ത് ഡബ്ലിനിൽ 1.52 മില്യൺ യൂറോ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുത്തു ; രണ്ട് പേർ അറസ്റ്റിൽ
- അയൽക്കാർക്ക് ശല്യമുണ്ടാകുന്ന തരത്തിൽ പ്രവർത്തിപ്പിച്ചു ; വിൻഡ് ഫാം ഓപ്പറേറ്റർക്ക് പിഴ ശിക്ഷ നൽകിയ ഉത്തരവിനെതിരെ അപ്പീൽ
- കേരളം കടുത്ത ദാരിദ്ര്യത്തിൽ നിന്ന് മുക്തമാണ് , ഇത് എങ്ങനെ സംഭവിച്ചുവെന്ന് ലോകം തന്നെ ആശ്ചര്യപ്പെടുന്നു ; പിണറായി വിജയൻ
- ഇറാൻ മിസൈൽ അക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യൻ പൗരന്മാർക്ക് പരിക്ക്
Author: sreejithakvijayan
ഡബ്ലിൻ: അയർലൻഡിൽ മഴയെ തുടർന്നുള്ള ബുദ്ധിമുട്ടുള്ള കാലാവസ്ഥ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നും വരും ദിവസങ്ങളിലും മഴയുള്ള കാലാവസ്ഥയായിരിക്കും രാജ്യത്ത് അനുഭവപ്പെടുക. ചില സമയങ്ങളിൽ ശക്തമോ, അതിശക്തമോ ആയ മഴ ലഭിക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് പകൽ തെളിഞ്ഞ കാലാവസ്ഥ അനുഭവപ്പെടും. വൈകീട്ടോടെ മേഘാവൃതമായ അന്തരീക്ഷവും മഴയും ഉണ്ടാകും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ ശക്തമാകും. കിഴക്ക്, വടക്ക്- കിഴക്ക് മേഖലയിൽ തണുത്ത കാറ്റ് അനുഭവപ്പെടും. മൂന്ന് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക.
ഡബ്ലിൻ: അയർലൻഡിലെ ജിഎഎ ആസ്ഥാനത്തിന് മുൻപിൽ പ്രതിഷേധിച്ച് പലസ്തീൻ അനുകൂല പ്രതിഷേധക്കാർ. ജെർമൻ കമ്പനിയായ അലയൻസുമായുള്ള സ്‌പോൺസർഷിപ്പ് കരാർ തുടരാനുള്ള ജിഎഎയുടെ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. ഗാസയിലെ ഇസ്രായേലിന്റെ സൈനിക നടപടികളിൽ അലയൻസിനും ബന്ധമുണ്ടെന്നാണ് കണക്കാക്കുന്നത്. ഡിസംബറിൽ ആയിരുന്നു സ്‌പോൺസർഷിപ്പ് കരാർ തുടരുമെന്ന് ജിഎഎ പ്രഖ്യാപിച്ചത്. ഇസ്രായേൽ സേനയുമായി തങ്ങൾക്ക് ബന്ധമില്ലെന്നും സഹോദര സ്ഥാപനങ്ങളാണ് ബന്ധപ്പെട്ടിട്ടുള്ളതെന്നും അലയൻസ് വ്യക്തമാക്കിയിരുന്നു.
ഡബ്ലി: സെന്റ് പാട്രിക് ദിനത്തിൽ അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങൾ സന്ദർശിക്കാനുള്ള തീരുമാനത്തിൽ പ്രതികരിച്ച് വിദേശകാര്യ- വാണിജ്യമന്ത്രി ഹെലൻ മക്കെന്റി. അന്താരാഷ്ട്ര വ്യാപാരം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് മന്ത്രിതല സന്ദർശനങ്ങൾ എന്ന് മക്കെന്റി പറഞ്ഞു. ഗവൺമെന്റ് ട്രേഡ് ഫോറത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു മക്കെന്റിയുടെ പ്രതികരണം. വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഈ വർഷത്തെ പദ്ധതികളുടെ ഭാഗമായി സെന്റ് പാട്രിക് ദിനത്തിൽ ലോകമെമ്പാടും സന്ദർശനം നടത്തും. വ്യാപാരം ശക്തിപ്പെടുത്താനുള്ള ശ്രമങ്ങൾ അയർലൻഡ് വർധിപ്പിക്കണം എന്നാണ് അടുത്തിടെ നടന്ന സംഭവങ്ങൾ തെളിയിക്കുന്നതെന്നും മക്കെന്റി കൂട്ടിച്ചേർത്തു.
ഡബ്ലിൻ: ക്രിസ്തുമസും ന്യൂഇയറും കഴിഞ്ഞതോടെ ഫ്‌ളൂ രോഗികളുടെ എണ്ണത്തിൽ വലിയ വർധന. രോഗവ്യാപനം വർധിച്ച പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് എച്ച്എസ്ഇ മുന്നറിയിപ്പ് നൽകി. ഇൻഫ്‌ളുവൻസ എ (എച്ച്3എൻ2) എന്ന വൈറസാണ് ഈ സീസണിൽ രോഗവ്യാപനത്തിന് കാരണം ആയിരിക്കുന്നത്. ഈ വൈറസ് കുട്ടികളിലും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവരിലും ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാം. സൂപ്പർ ഫ്‌ളൂ എന്നാണ് എച്ച്3എൻ3 വൈറസിനെ തുടർന്നുള്ള രോഗവ്യാപനത്തെ ആരോഗ്യവിദഗ്ധർ വിശേഷിപ്പിക്കുന്നത്. ജനുവരി ആദ്യവാരം രോഗം ബാധിച്ചവരിൽ 63 ശതമാനവും 65 വയസ്സോ അതിന് മുകളിലോ പ്രായമുള്ളവരാണ്. 15 വയസ്സിന് താഴെയുള്ള രോഗബാധിതരുടെ എണ്ണത്തിലും വർധനവ് ഉണ്ട്.
ഡബ്ലിൻ: അയർലൻഡിൽ നിന്നും ഓസ്‌കർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടവരെ അഭിനന്ദിച്ച് പ്രസിഡന്റ് കാതറിൻ കനോലി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയായിരുന്നു അഭിനന്ദിച്ചുകൊണ്ടുള്ള കുറിപ്പ് കനോലി പങ്കുവച്ചത്. ജെസ്സി ബക്ക്ലി, ജോൺ കെല്ലി, റിച്ചാർഡ് ബനേഹാം, മാഗി ഒ’ഫാരെൽ, എലമെന്റ് പിക്ചേഴ്സ്, വൈൽഡ് അറ്റ്‌ലാന്റിക് പിക്ചേഴ്സ് എന്നിവരാണ് ഓസ്‌കറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിട്ടുള്ളത്. ‘ഓസ്‌കറിനായി നാമനിർദ്ദേശം ചെയ്യപ്പെട്ട ജെസ്സി ബക്ക്ലി, ജോൺ കെല്ലി, റിച്ചാർഡ് ബനേഹാം, മാഗി ഒ’ഫാരെൽ, എലമെന്റ് പിക്ചേഴ്സ്, വൈൽഡ് അറ്റ്‌ലാന്റിക് പിക്ചേഴ്സ് എന്നിവർക്കും ഐറിഷ് ചലച്ചിത്ര വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ- കനോലി ട്വിറ്ററിൽ കുറിച്ചു.
ഡബ്ലിൻ: ഗവൺമെന്റ് ട്രേഡ് ഫോറത്തിൽ വിദേശകാര്യമന്ത്രി ഹെലൻ മക്കൻഡി അദ്ധ്യക്ഷത വഹിക്കും. ആദ്യമായിട്ടാണ് ഹെലൻ അദ്ധ്യക്ഷത വഹിക്കുന്നത്. ഇന്നാണ് ട്രേഡ് ഫോറം നടക്കുക. കഴിഞ്ഞ വർഷമാണ് ട്രേഡ് ഫോറം സ്ഥാപിതമായത്. ഇതിന് ശേഷമുള്ള പത്താമത്തെ യോഗമാണ് ഇന്ന് ചേരുന്നത്. വിപണി വൈവിധ്യവൽക്കരണത്തിനും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുമുളള കർമ്മ പദ്ധതി യോഗം ചർച്ച ചെയ്യും. ആഗോള വ്യപാര അന്തരീക്ഷം അനിശ്ചിതത്വത്തിൽ തുടരുകയാണെന്ന് യോഗത്തിൽ പങ്കെടുക്കുന്നതിന് മുന്നോടിയായി മക്കന്റി പറഞ്ഞു. നിലവിലെ ആശങ്കകൾ ചർച്ചകളിലൂടെ പരിഹരിക്കണം. ഈ നിലപാടാണ് ഐറിഷ് സർക്കാരിന്റേത് എന്നും മക്കന്റി പറഞ്ഞു.
ഡബ്ലിൻ: പൊതുജനങ്ങളുടെ ഫോൺ ഉപയോഗം ഇനി ഗാർഡ നിരീക്ഷിക്കും. ഇതിന് അനുമതി നൽകുന്ന നിയമത്തിന് അയർലൻഡ് സർക്കാർ ഉടൻ അംഗീകാരം നൽകും. കമ്യൂണിക്കേഷൻസ് ( ഇന്റർസെപ്ഷൻ ആൻഡ് ലോഫുൾ ആക്‌സസ് ) ബിൽ എന്ന നിയമനിർമ്മാണത്തിന്റെ ഭാഗമാണ് പുതിയ നിയമം. സ്‌പൈവെയർ ഉപയോഗിച്ചായിരിക്കും ഇത്തരത്തിൽ ഗാർഡകൾ ഫോണുകൾ നിരീക്ഷിക്കുക. സംശയം തോന്നുന്നവരെയെല്ലാം ഇത്തരത്തിൽ പോലീസുകാർ നിരീക്ഷിക്കും. അതേസമയം ഐറിഷ് സർക്കാരിന്റെ പുതിയ നിയമ നിർമ്മാണത്തിൽ മനുഷ്യാവകാശ സംഘടനകൾ ഉൾപ്പെടെ എതിർപ്പ് ഉയർത്തിയിട്ടുണ്ട്.
ഡബ്ലിൻ: ഐആർപി കാർഡ് പുതുക്കുന്നതിനായി കാത്തിരിക്കുന്നവർക്ക് നിർദ്ദേശവുമായി ഇമിഗ്രേഷൻ സർവ്വീസസ്. രജിസ്‌ട്രേഷൻ പുതുക്കൽ പൂർത്തിയാക്കിയ ശേഷവും ഐആർപി കാർഡ് ലഭിക്കാൻ സമയം എടുത്തേക്കാമെന്ന് ഇമിഗ്രേഷൻ സർവ്വീസസ് നിർദ്ദേശിച്ചു. കാർഡ് ലഭിക്കാൻ രണ്ടാഴ്ചവരെ സമയമെടുക്കാം. ഡബ്ലിനിലെ ഇമിഗ്രേഷൻ സർവ്വീസസ് രജിസ്‌ട്രേഷൻ ഓഫീസായ ബർഗ് ക്വേയിൽ നിലവിൽ നിരവധി അപേക്ഷകളാണ് ലഭിക്കുന്നത്. ഇതിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സമയം എടുക്കുന്നുണ്ട്. ഐആർപി കാർഡ് ലഭിക്കാൻ സമയം എടുക്കുന്ന സാഹചര്യത്തിൽ അനുമതിയിൽ തുടരുന്നതിന് പ്രക്രിയ പൂർത്തിയാക്കാൻ മതിയായ സമയം ഉണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും നിർദ്ദേശമുണ്ട്.
ഡബ്ലിൻ: അയർലൻഡിലെ പോലീസുകാർക്ക് പുതിയ ശരീര കവചം. പൊതുക്രമം പാലിക്കാൻ ചുമതലയുളള ഉദ്യോഗസ്ഥർക്കാണ് പുതിയ കവചം വിതരണം ചെയ്യുക. പുതിയതും പരിഷ്‌കരിച്ചതുമായ ശരീരകവചങ്ങളാണ് നൽകുന്നത്. ഗാർഡ നാഷണൽ പബ്ലിക് ഓർഡർ യൂണിറ്റിലെ (GNPOU) ഫ്രണ്ട്ലൈൻ അംഗങ്ങൾക്കാണ് പുതിയ കവചം വിതരണം ചെയ്യുക. 1500 പരിശീലനം ലഭിച്ച ഉദ്യോഗസ്ഥർ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നു. 3.6 മില്യൺ യൂറോയുടെ നിക്ഷേപ പദ്ധതിയുടെ ഭാഗമാണ് ഇത്. ഈ വർഷം ആദ്യ പാദത്തോടെ ഇതിന്റെ വിതരണം പൂർത്തിയാക്കും.
ഡബ്ലിൻ: ദീർഘനാളത്തെ അടച്ചിടലിന് ശേഷം ക്ലോൺസ്‌കീഗ് പള്ളി തുറക്കും. ഫെബ്രുവരിയിൽ പള്ളി വീണ്ടും തുറക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. 9 മാസം മുൻപ് ആയിരുന്നു പള്ളി അടച്ചിട്ടത്. ആളുകളുടെയും സ്വത്തുക്കളുടെയും സുരക്ഷയെതക്കുറിച്ച് ആശങ്കകൾ ഉയർന്നിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ വർഷം ഏപ്രിലിൽ ആയിരുന്നു പള്ളിയും ഇതിനോട് ചേർന്നുള്ള കമ്യൂണിറ്റി സെന്ററും അടച്ചിട്ടത്. സാമ്പത്തിക പ്രശ്‌നങ്ങളും ഡയറക്ടർമാരുടെ നിയമനത്തെ ചൊല്ലിയുള്ള തർക്കങ്ങളും ആയിരുന്നു പള്ളിയുടെ അടച്ചുപൂട്ടലിന് വഴിയൊരുക്കിയത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
