ക്ലെയർ: നോർത്ത് ക്ലെയറിലെ വീട്ടിൽ മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവർ എത്രയും വേഗം വിവരം കൈമാറണമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയായിരുന്നു ഡൂളിനിലെ വീട്ടിൽ പ്രായമുള്ള സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
പുരുഷന് 80 വയസ്സും സ്ത്രീയ്ക്ക് 90 വയസ്സും പ്രായം തോന്നിക്കും. ഇവരുടെ മൃതദേഹങ്ങൾ നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും. അതേസമയം സംഭവത്തിൽ ദുരൂഹതയില്ലെന്ന നിഗമനത്തിലാണ് പോലീസ്.
Discussion about this post

