ഡബ്ലിൻ: ഡബ്ലിനിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 26 കാരനായ ഇയോൺ കെന്നഡിയാണ് മരിച്ചത്. ഈ മാസം ആറിനാണ് ഇയോണിനെ കാണാതായത്.
പാൽമെർസ്ടൗണിൽ താമസിച്ചുവരികയാണ് ഇയോൺ. ഇവിടെ നിന്നുമാണ് യുവാവിനെ കാണാതായത് എന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഒക്ടോബർ ആറിന് വൈകീട്ട് അഞ്ച്മണിവരെ ഇവിടെ യുവാവിനെ കണ്ടവരുണ്ട്. എന്നാൽ പിന്നീട് യുവാവിനെക്കുറിച്ച് യാതൊരു വിവരവും ഇല്ലെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. തുടർന്ന് തിരച്ചിലിനിടെ കഴിഞ്ഞ ദിവസം മൃതദേഹം ലഭിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post

