ഡബ്ലിൻ: സ്വയം തൊഴിൽ ചെയ്യുന്ന തൊഴിലാളികൾക്ക് ശമ്പളത്തോടെയുള്ള സിക്ക് ലീവ് നൽകാത്ത രാജ്യങ്ങളുടെ പട്ടികയിൽ അയർലൻഡും. 36 ഒഇസിഡി രാജ്യങ്ങൾക്കിടയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. സ്വയം തൊഴിൽ തൊഴിലാളികൾക്ക് അസുഖാവധി നൽകാത്ത വികസിത രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനമാണ് അയർലൻഡിനുള്ളത്.
നിലവിലുള്ള അസുഖ ആനുകൂല്യ പദ്ധതിക്ക് പുറമേ 2023 ൽ അയർലൻഡ് നിയമാനുസൃത ശമ്പളത്തോടുകൂടിയ അസുഖ അവധി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ഫലങ്ങൾ സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ലഭിക്കുന്നില്ല. ചില ഒഇസിഡി രാജ്യങ്ങളുടെ റീപ്ലേസ്മെന്റ് നിരക്കുകൾ 100 ശതമാനത്തിനടുത്താണ്. എന്നാൽ അയർലൻഡിന്റെ നിരക്ക് 70 ശതമാനം ആണ്.
Discussion about this post

