ഡബ്ലിൻ: യൂറോപ്യൻ അതിർത്തികളിൽ പുതിയ ബയോമെട്രിക് ചെക്ക് ഇൻ സംവിധാനം നിലവിൽവന്നു. ഞായറാഴ്ച മുതലാണ് പുതിയ സംവിധാനം പ്രവർത്തനക്ഷമമായത്. ഇനി മുതൽ നോൺ യൂറോപ്യൻ യാത്രികർക്ക് പാസ്പോർട്ട് സ്റ്റാമ്പുകൾ ആവശ്യമില്ല.
25 യൂറോപ്യൻ രാജ്യങ്ങളിലും നാല് നോൺ യൂറോപ്യൻ രാജ്യങ്ങളിലുമാണ് പുതിയ യൂറോപ്യൻ എൻട്രി/എക്സിറ്റ് സിസ്റ്റം (ഇഇഎസ്) പ്രവർത്തനം ആരംഭിച്ചത്. ഇവിടെ യാത്രികർ ഫോട്ടോഗ്രാഫും വിരലയടയാളം ഉൾപ്പെടെയുള്ള ബയോമെട്രിക് വിശദാംശങ്ങളും രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇവിടെ എൻട്രി, എക്സിറ്റ് തിയതികൾ ഡിജിറ്റലായിട്ടായിരിക്കും രേഖപ്പെടുത്തുക. അതേസമയം ഐറിഷ് പാസ്പോർട്ട് ഉടമകൾക്കും ഇഇഎസ് ഉപയോഗിക്കുന്ന യൂറോപ്യൻ രാജ്യങ്ങളിലെ പൗരന്മാർക്കും ഇഇഎസ് ബാധകമായിരിക്കില്ല.
Discussion about this post

