Author: sreejithakvijayan

ഡബ്ലിൻ: കരുത്താർജ്ജിക്കാൻ അയർലൻഡിലെ ഊർജ്ജ മേഖല. പവർ ഗ്രിഡുകൾ ശക്തിപ്പെടുത്താൻ അയർലൻഡ് സ്ട്രാറ്റജിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (ഐഎസ്‌ഐഎഫ്) വൻ തുക സംഭാവന നൽകും. ഗോർ സ്ട്രീറ്റ് ക്യാപിറ്റൽ ഫണ്ടിലേക്ക് 75 മില്യൺ യൂറോവരെയാണ് സംഭാവന നൽകുന്നത്. ബാറ്ററി എനർജി സ്‌റ്റോറോജ് പദ്ധതിയ്ക്ക് വേണ്ടിയായിരിക്കും ഈ തുക വിനിയോഗിക്കുക. ഇതുവഴി ഊർജ്ജ സുരക്ഷയാണ് ലക്ഷ്യം. ഡെവലപ്പർമാരിൽ നിന്ന് പ്രധാനമായും ഗ്രീൻഫീൽഡ് ബാറ്ററി എനർജി സ്റ്റോറേജ് പ്രോജക്ടുകൾ ജിഎസ്സി ഏറ്റെടുക്കും. പ്രോജക്ടുകൾ വാങ്ങുകയും നിർമ്മിക്കുകയും ചെയ്യും.

Read More

വാട്ടർഫോർഡ്: കൗണ്ടി വാട്ടർഫോർഡിൽ പോലീസ് വാഹനത്തിൽ കാറിടിച്ച് ഒരാൾക്ക് പരിക്ക്. 40 വയസ്സുകാരനാണ് പരിക്കേറ്റത്. അദ്ദേഹത്തെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ വാട്ടർഫോർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബുധനാഴ്ച രാത്രി 9.10 ഓടെയായിരുന്നു സംഭവം. പോലീസിന്റെ പട്രോൾ വാഹനത്തിൽ ആയിരുന്നു കാറിടിച്ചത്. ഈ നേരം പോലീസുകാർ വാഹനത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ ഇവർക്ക് പരിക്കില്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Read More

ഡബ്ലിൻ: ഡബ്ലിൻ സിറ്റി സെന്ററിൽ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച ആൺ കുട്ടികളെ അറസ്റ്റ് ചെയ്തു. അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ ചോദ്യം ചെയ്ത ശേഷം കുറ്റം ചുമത്താതെ വിട്ടയച്ചതായി പോലീസ് അറിയിച്ചു. 20ാം തിയതി ആയിരുന്നു ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സുഹൃത്തുമായി നഗരത്തിൽ എത്തിയപ്പോഴായിരുന്നു പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായത്. ഇവിടെ വച്ച് ആൺകുട്ടികളുടെ സംഘം പെൺകുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഇവർ പകർത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Read More

ഡബ്ലിൻ: കഴിഞ്ഞ 13 മാസങ്ങൾക്കിടെ അയർലൻഡിൽ നിന്നും നാടുകടത്തിയത് 25 ലൈംഗിക കുറ്റവാളികളെ. ഓപ്പറേഷൻ മൂൺറിഡ്ജിന്റെ ഭാഗമായിട്ടാണ് നാടുകടത്തൽ. ഐറിഷുകാരല്ലാത്ത ലൈംഗിക കുറ്റവാളികളെ കണ്ടെത്തി നാടുകടത്തുന്നതിനായി രൂപീകരിച്ച ദൗത്യമാണ് ഓപ്പറേഷൻ മൂൺറിഡ്ജ്. നാടുകടത്തിയ കുറ്റവാളികളിൽ ഭൂരിഭാഗം പേരും യൂറോപ്യൻ യൂണിയന് പുറത്തുള്ളവരാണ്. 14 കുറ്റവാളികളാണ് ഇത്തരത്തിലുള്ളത്. ബാക്കി 11 പേരും ഇയു പൗരന്മാരാണ്. ഇവർക്ക് അയർലൻഡിൽ പ്രവേശിക്കുന്നതിന് നിശ്ചിതകാലത്തേയ്ക്ക് വിലക്കുണ്ട്.

Read More

ഡബ്ലിൻ: ലൂക്കനിൽ പുതിയ മസ്ജിദ് നിർമ്മിക്കാനുളള നീക്കത്തിന് തിരിച്ചടി. അനുമതിയ്ക്കായുള്ള ആവശ്യം ആസൂത്രണ കമ്മീഷനും തള്ളി. ലൂക്കൻ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ മസ്ജിദും കമ്യൂണിറ്റി സെന്ററും നിർമ്മിക്കാൻ അനുമതി വേണമെന്നാണ് ആവശ്യം. ലോവർ ലൂക്കൻ റോഡിലെ ഹിൽസ് ഇൻഡസ്ട്രിയൽ എസ്‌റ്റേറ്റിൽ മസ്ജിദ് നിർമ്മിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ചാരിറ്റിയായ ദാരെ അർഖാം ട്രസ്റ്റ് സൗത്ത് ഡബ്ലിൻ കൗണ്ടി കൗൺസിലിനെ സമീപിച്ചിരുന്നു. ഇത് കൗൺസിൽ അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന്റെ മാനേജ്‌മെന്റ് കമ്പനി ആസൂത്രണ കമ്മീഷനെ സമീപിക്കുകയായിരുന്നു. ഇതിലാണ് അനുമതി നിഷേധിച്ച് ആസൂത്രണ കമ്മീഷൻ ഉത്തരവ് പുറപ്പെടുവിച്ചത്.

Read More

ഡബ്ലിൻ: യൂറോപ്യൻ രാജ്യങ്ങൾക്ക് മേൽ അധിക തീരുവയെന്ന ഭീഷണി പിൻവലിച്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സ്വാഗതാർഹമാണെന്ന് ഉപപ്രധാനമന്ത്രി സൈമൺ ഹാരിസ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഇത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്രീൻലാൻഡിന് മേലുള്ള ബലംപിടിത്തം അമേരിക്ക ഒഴിവാക്കിയിട്ടുണ്ട്. അവസാന നിമിഷം നമുക്ക് മേൽ ഉയർത്തിയ ഭീഷണിയും അദ്ദേഹം പിൻവലിച്ചു. എന്നിരുന്നാലും ഗ്രീൻലാൻഡിന്റെയും ഡെന്മാർക്കിന്റെയും പരമാധികാരത്തിനായി യൂറോപ്യൻ യൂണിയൻ കൂടിച്ചേർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

കാവൻ: കാവൻ ടൗണിൽ പുതിയ സ്‌റ്റോർ തുറക്കാൻ പെന്നീസ്. 2028 ഓടെ പുതിയ ഷോപ്പ് പ്രവർത്തനം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പെന്നീസിന്റെ അയർലൻഡിലെ 39ാമത് സ്റ്റോറാണ് കാവനിലേത്. സ്‌റ്റോറിന്റെ പണികൾ ഇതുവരെ ആരംഭിച്ചിട്ടില്ല. അധികം വൈകാതെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് സൂചന. പെന്നീസ് കാവനിൽ തുറക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് അയർലൻഡിലെയും വടക്കൻ അയർലൻഡിലെയും പെന്നീസ് മേധാവി ഫിന്റാൻ കോസ്റ്റെല്ലോ പറഞ്ഞു.

Read More

ഡബ്ലിൻ: ഡബ്ലിനിൽ ലഹരിവേട്ട. രണ്ട് പേരെ അറസ്റ്റ് ചെയ്തു. 3,34,000 യൂറോ വിലവരുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നോർത്ത് ഡബ്ലിനിലും വെസ്റ്റ് ഡബ്ലിനിലും നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. രണ്ടിടങ്ങളിലെയും വീടുകളിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് പരിശോധന നടത്തുകയായിരുന്നു. കൊക്കെയ്ൻ, എംഡിഎംഎ എന്നീ ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത് എന്ന് പോലീസ് അറിയിച്ചു.

Read More

ഡബ്ലിൻ: ഇയോവിൻ ചുഴലിക്കാറ്റിനെ തുടർന്നുള്ള ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാകാൻ സമയം എടുക്കുമെന്ന് സെമി-സ്റ്റേറ്റ് ഫോറസ്ട്രി കമ്പനിയായ കോയിൽറ്റ്. 2027 പകുതിവരെ പ്രവർത്തനങ്ങൾ തുടരുമെന്നാണ് കമ്പനി അറിയിക്കുന്നത്. വനമേഖലയിലെ ശുചീകരണ പ്രവർത്തനങ്ങളാണ് കമ്പനി മുന്നോട്ടുകൊണ്ടുപോകുന്നത്. ചിലവ് 600 മില്യൺ യൂറോയായി ഉയരുമെന്നും കമ്പനി വ്യക്തമാക്കുന്നു. ചുഴലിക്കാറ്റിൽ ഏകദേശം 50 ദശലക്ഷം മരങ്ങൾ കടപുഴകി വീഴുകയും നശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിൽ 20 ശതമാനത്തോളം മരങ്ങളും കണ്ടെടുത്തു. ഏകദേശം 26,000 ഹെക്ടർ വനഭൂമിയിലാണ് കൊടുങ്കാറ്റ് നാശം വിതച്ചത്. ഇതിൽ 11,000 ഹെക്ടർ സ്വകാര്യവന ഭൂമിയാണ്. ഈ വർഷത്തോടെ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നാണ് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നത്.

Read More

ലിമെറിക്ക്: കൗണ്ടി ലിമെറിക്കിൽ അക്രമിയ്ക്ക് നേരെ ടേസറുകൾ പ്രയോഗിച്ച് ഗാർഡ. ചൊവ്വാഴ്ചയായിരുന്നു സംഭവം. മൗണ്ട് കെന്നെത്ത് പ്ലേസ് മേഖലയിൽവച്ചായിരുന്നു പോലീസും കുറ്റവാളിയായ യുവാവും തമ്മിൽ സംഘട്ടനം ഉണ്ടായത്. പ്രതിയ്ക്ക് 20 ലേറെ പ്രായമുണ്ട്. യുവാവ് അക്രമാസക്തനായതായി വിവരം ലഭിച്ചതിനെ തുടർന്ന് പിടികൂടാൻ എത്തിയതായിരുന്നു പോലീസ്. തുടർന്ന് ഉദ്യോഗസ്ഥരെ ആക്രമിക്കാനും യുവാവ് തുനിഞ്ഞു. ഇതോടെ ടേസർ ഉപയോഗിക്കുകയായിരുന്നു.

Read More