ലിമെറിക്ക്: ലിമെറിക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിന്റെ വിപുലീകരണത്തിന് അനുമതി നൽകി ആസൂത്രണ കമ്മീഷൻ. 92 ഇൻപേഷ്യന്റ് കിടക്കകൾ ഉൾപ്പെടുത്തി കെട്ടിടം വിപുലീകരിക്കുന്നതിനാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്. അതേസമയം പ്രദേശവാസികളുടെ പരാതികൾ അവഗണിച്ചാണ് കമ്മീഷൻ അനുമതി നൽകിയിരിക്കുന്നത്.
യുഎച്ച്എൽ ക്യാമ്പസിലെ ബേസ്മെന്റ് പാർക്കിംഗ് സൗകര്യത്തോട് കൂടിയ കെട്ടിടം ആണ് വിപുലീകരിക്കുന്നത്. മൂന്ന് നില കെട്ടിടം ആയ ഇവിടെ രണ്ട് പുതിയ നിലകൾ കൂടി നിർമ്മിക്കും. എച്ച്എസ്ഇയാണ് നിർമ്മാണത്തിനായി അനുമതി ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരിക്കുന്നത്. ഇത് ലിമെറിക്ക് കൗണ്ടി കൗൺസിലും അംഗീകരിച്ചിരുന്നു. വിപുലീകരണത്തിന്റെ ഫലമായി കെട്ടിടത്തിന്റെ ഉയരം 12 മീറ്ററിൽ നിന്ന് 37 മീറ്ററായി ഉയരും. അതിനാലാണ് പ്രദേശവാസികളിൽ നിന്നും എതിർപ്പ് ഉയർന്നത്.

