ഡബ്ലിൻ: വിലക്കയറ്റത്തിനിടെ പാൽവില കുറച്ച് സൂപ്പർവാല്യു. മറ്റ് സൂപ്പർമാർക്കറ്റുകൾ പാൽ വില കുറച്ചതിന് പിന്നാലെയാണ് സ്വന്തം ബ്രാൻഡ് പാലിന്റെ വില സൂപ്പർവാല്യു കുറച്ചത്. സൂപ്പർവാല്യൂ സ്റ്റോറുകളിൽ 2 ലിറ്റർ പാൽ കുപ്പികളുടെ വില 2.35 യൂറോ ആയിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കഴിഞ്ഞ ദിവസം ആൽഡി, ലിഡിൽ, ടെസ്കോ എന്നിവർ പാലിന്റെ വില കുറച്ചിരുന്നു. വിലയിൽ സെന്റുകളുടെ വ്യത്യാസം ആണ് വരുത്തിയിരിക്കുന്നത്. ലിഡിലിന്റെ രണ്ട് ലിറ്റർ പാലിന്റെ വില നേരത്തെ 2.45 യൂറോ ആയിരുന്നു. എന്നാൽ ഇത് 2.35 യൂറോ ആക്കി കുറച്ചു. ആൽഡി സ്വന്തം ബ്രാൻഡ് പാലിന് 3 സെന്റ് മുതൽ 16 സെന്റുവരെയാണ് കുറച്ചത്. ടെസ്കോയുടെ സൂപ്പർമാർക്കറ്റുകളിൽ രണ്ട് ലിറ്റർ പാലിന് വില 2.35 യൂറോ ആണ്.
Discussion about this post

