ഡബ്ലിൻ: അയർലൻഡിൽ സ്ഥിരതയുള്ള കാലാവസ്ഥ ഈ വാരം കൂടി തുടരും. അടുത്ത വാരാന്ത്യത്തോടെ രാജ്യത്ത് മഴ വീണ്ടും സജീവമാകുമെന്നാണ് മെറ്റ് ഐറാന്റെ പ്രവചനം. ഈ വാരം പകുതിയാകുന്നതോട് കൂടി ഈർപ്പമുള്ളതും കാറ്റുള്ളതുമായ കാലാവസ്ഥ അനുഭവപ്പെടാനാണ് സാധ്യത.
ഇന്ന് മേഘാവൃതമായ അന്തരീക്ഷം ആയിരിക്കും അനുഭവപ്പെടുക. ഇടയ്ക്കിടെ ചാറ്റൽ മഴ ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നല്ല വെയിലുള്ള കാലാവസ്ഥ അനുഭവപ്പെടും. ഇന്ന് 11 മുതൽ 14 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കും അന്തരീക്ഷ താപനില അനുഭവപ്പെടുക. രാത്രിയും വരണ്ട കാലാവസ്ഥ അനുഭവപ്പെടും. രാത്രിയിൽ മൂടൽ മഞ്ഞും ഉണ്ടാകും.
Discussion about this post

