ഡബ്ലിൻ: കടകളിൽ നിന്നും പ്രമുഖ റെഡി മേഡ് മീൽ തിരിച്ചുവിളിച്ച് അയർലൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി. എഫ്ഐടി ഫുഡ്സിന്റെ റെഡി മേഡ് മീൽ ആണ് തിരിച്ചുവിളിച്ചത്. ഭക്ഷ്യോത്പന്നത്തിൽ അലർജിയ്ക്ക് കാരണമായേക്കാവുന്ന ഘടകങ്ങൾ ഉള്ളത് വെളിപ്പെടുത്താത്തതിനെ തുടർന്നാണ് നടപടി.
എഫ്ഐടി ഫുഡ്സ് ബീഫ് ആൻഡ് മാഷ് വിത്ത് പെപ്പർ സോസ് ആണ് വിപണികളിൽ നിന്നും തിരിച്ചുവിളിച്ചത്. ഇതിൽ സോയ, എള്ള്, സെലറി എന്നിവ ഉണ്ട്. എന്നാൽ പാക്കിംഗിൽ ഇവയെക്കുറിച്ച് പരാമർശിച്ചിട്ടില്ല. മൂന്ന് ചേരുവകളും ചിലരിൽ അലർജിയ്ക്ക് കാരണമാകാം. ഇതേ തുടർന്ന് മുൻകരുതൽ നടപടിയെന്നോണമാണ് ഉത്പന്നം തിരിച്ചുവിളിച്ചത്. 400 ഗ്രാം പാക്കറ്റുകളാണ് തിരിച്ചുവിളിച്ചത്. ഈ ഉത്പന്നം കൈവശം ഉള്ളവർ ഉപയോഗിക്കരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

