ഡബ്ലിൻ: ഡബ്ലിൻ കലാപത്തിനിടെ ലുവാസ് ട്രാമിന് തീയിട്ട സംഭവത്തിൽ യുവാവിന് തടവ് ശിക്ഷ. മൂന്ന് വർഷത്തെ തടവിനാണ് കോടതി 20 വയസ്സുള്ള ഇവാൻ മൂറിനെ ശിക്ഷിച്ചത്. കലാപത്തിനിടെ ഇയാൾ നടത്തിയ ആക്രമണങ്ങളിൽ ഏകദേശം 5 മില്യൺ യൂറോയുടെ നാശനഷ്ടം ആണ് ഉണ്ടായത്.
കലാപം, ലുവാസ് ട്രാമിന് തീയിടൽ, ട്രാമിന്റെ ജനാലകൾക്ക് തീയിടൽ എന്നീ കുറ്റങ്ങളാണ് യുവാവിന് മേൽ ചുമത്തിയിരിക്കുന്നത്. 2023 നവംബർ 23 ന് ആയിരുന്നു ഡബ്ലിനിലെ പാർണൽ സ്ക്വയറിൽ കപാലം ഉണ്ടായത്. അന്ന് 18 വയസ്സായിരുന്നു യുവാവിന് പ്രായം. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും യുവാവ് കുറ്റം ചെയ്തതായി വ്യക്തമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ നൽകിയത്.
Discussion about this post

