ഡബ്ലിൻ: എബനേസർ മാർത്തോമ്മാ ചർച്ച് ഡബ്ലിൻ സൗത്തിന്റെ ആദ്യ വിശുദ്ധ കുർബാന ഈ മാസം 18 ന് ( ശനിയാഴ്ച). രാവിലെ 9.30 ന് ഗ്രസ്റ്റോൺസിലുള്ള നസറീൻ കമ്മ്യൂണിറ്റി ചർച്ചിൽ ആയിരിക്കും കുർബാന നടക്കുക. അയർലൻഡിലെ രണ്ടാമത്തെ മാർത്തോമ്മ പള്ളിയായി ഉയർത്തപ്പെട്ട പള്ളിയാണ് എബനേസർ പള്ളി.
ഇടവക വികാരി സ്റ്റാൻലി മാത്യു ജോണാണ് വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകുന്നത്. കുർബാനയിൽ പങ്കെടുക്കാൻ സംഘാടകർ ഏവരെയും ക്ഷണിച്ചിട്ടുണ്ട്.
Discussion about this post

