ഡബ്ലിൻ: അയർലൻഡിൽ ആശുപത്രികളിൽ കിടക്ക ക്ഷാമം രൂക്ഷമായി തന്നെ തുടരുന്നു. തിങ്കളാഴ്ച രാവിലെവരെയുള്ള കണക്കുകൾ പ്രകാരം 439 പേരാണ് കിടക്കകൾ ലഭിക്കാത്തതിനെ തുടർന്ന് ട്രോളികളിൽ ചികിത്സയിൽ കഴിയുന്നത്. ഐറിഷ് നഴ്സസ് ആൻഡ് മിഡ്വൈവ്സ് ഓർഗനൈസേഷനാണ് ഇത് സംബന്ധിച്ച ഏറ്റവും പുതിയ വിവരങ്ങൾ പുറത്തുവിട്ടത്.
ആകെ രോഗികളിൽ 287 പേർ എമർജൻസി വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. 152 പേർ വാർഡുകളിലും ചികിത്സയിലുണ്ട്. ട്രോളികളിൽ ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നത് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ്. ഇവിടെ ട്രോളികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം 100 ആയി. ഗാൽവെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 52പേരും കോർക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ 44 പേരും ട്രോളികളിൽ ചികിത്സയിലുണ്ട്.

