ഡബ്ലിൻ: ദ്രോഹെഡ മലയാള മിഷൻ സോണിന്റെ ഉദ്ഘാടനവും ആദ്യ ക്ലാസും നടന്നു. ഞായറാഴ്ച ടുള്ളിയല്ലൻ കമ്മ്യൂണിറ്റി ഹാളിൽവച്ചായിരുന്നു പരിപാടി. കേരളസർക്കാരിന്റെ മലയാള മിഷൻ പദ്ധതിയുടെ സഹകരണത്തോടെ സെന്റ് തോമസ് സിറോ മലബാർ ചർച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
പദ്ധതിയുടെ ദ്രോഹെഡ സോൺ പ്രവർത്തനങ്ങൾക്ക് ഫാ. സിജോ വെങ്കിട്ടയ്ക്കൽ ദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മറ്റ് അംഗങ്ങളുടെ പ്രസംഗത്തിന് പിന്നാലെ മലയാള മിഷൻ ക്ലാസുകൾ ഔദ്യോഗികമായി ആരംഭിക്കുകയായിരുന്നു. ഏകദേശം 60 ഓളം വിദ്യാർത്ഥികളും രക്ഷിതാക്കളുമാണ് പരിപാടിയിൽ പങ്കെടുത്തത്.
Discussion about this post

