ഡബ്ലിൻ: ഗാസ വിഷയത്തിൽ വീണ്ടും പരാമർശവുമായി ഐറിഷ് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ സൈമൺ ഹാരിസ്. ഗാസയിലെ വംശഹത്യ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. അഭയാർത്ഥികളെ മോചിപ്പിക്കാനുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബന്ദികളെ വിട്ടയക്കാനുള്ള തീരുമാനം ഗാസയിലെ ജനങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന നടപടിയാണ്. ഗാസയിലെ സംഘടനകൾക്കായി അയർലൻഡ് 6 മില്യൺ യൂറോ സഹായം നൽകും. എല്ലാ ബന്ദികളെയും മോചിപ്പിക്കുമെന്നാണ് കരുതുന്നത്. ഏതാനും നാളുകളായി അവർ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാൻ കഴിയില്ല. അവരുടെ ഭയങ്ങൾ, അവരുടെ ആശങ്കകൾ ഇതേക്കുറിച്ചൊന്നും നമുക്ക് ആലോചിക്കാൻ കഴിയില്ല. ഇപ്പോഴിതാ അവർ അവർക്ക് പ്രിയപ്പെട്ടവരുമായി ഒന്നിക്കുന്നുവെന്നും സൈമൺ ഹാരിസ് കൂട്ടിച്ചേർത്തു.

