ഡബ്ലിൻ: ഫസ്റ്റ് ഹോം സ്കീമിന്റെ ഭാഗമായി ലഭിച്ച അപേക്ഷകൾക്ക് അംഗീകാരം നൽകി അധികൃതർ. 26 കൗണ്ടികളിൽ നിന്നായി അർഹരായ 8,399 പേരുടെ അപേക്ഷകൾക്കാണ് അംഗീകാരം നൽകിയത്. ഇവർക്ക് വീടുവാങ്ങുന്നതിനുള്ള സഹായങ്ങൾ ഉടനെ ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ആകെ മൊത്തം 19,200 അപേക്ഷകളാണ് അധികൃതർക്ക് ലഭിച്ചത്. സെപ്തംബർ വരെയായിരുന്നു അപേക്ഷകൾ സ്വീകരിച്ചിരുന്നത്. ആകെ അപേക്ഷകൾ വിശകലനം ചെയ്ത് പിന്നീട് അർഹരായവരെ തിരഞ്ഞെടുക്കുകയായിരുന്നു.
നിലവിൽ അയർലൻഡിൽ ശരാശരി വീടുവാങ്ങൽ വില എന്ന 3,87,000 യൂറോ ആണ്. ഫസ്റ്റ് ഹോം സ്കീമിൽ അംഗീകാരം ലഭിച്ചവർക്ക് ഈ തുകയുടെ 17 ശതമാനം ഭവനവകുപ്പ് സഹായമായി നൽകും. അതായത് ശരാശരി 66,000 യൂറോ. വീടുവാങ്ങൽ എളുപ്പമാക്കുന്നതിനായി 2022 ജൂലൈയിൽ ആയിരുന്നു സർക്കാർ ഫസ്റ്റ് ഹോം സ്കീം ആരംഭിച്ചത്.

