ഡബ്ലിൻ: 9 മാസം പ്രായമുള്ള കുഞ്ഞിന് ചികിത്സ നിഷേധിച്ച യുവാവിന് തടവ് ശിക്ഷ. 21 വയസ്സുള്ള ഡബ്ലിൻ സ്വദേശിയാണ് കേസിലെ പ്രതി. 21 മാസത്തെ തടവ് ശിക്ഷയാണ് കോടതി ഇയാൾക്ക് വിധിച്ചിരിക്കുന്നത്.
2024 മാർച്ചിൽ ആയിരുന്നു സംഭവം. പെൺ സുഹൃത്തിന്റെ ഒൻപത് മാസം പ്രായമുള്ള പെൺകുട്ടിയ്ക്കാണ് ഇയാൾ മതിയായ ചികിത്സ നൽകാതിരുന്നത്. കുട്ടിയെ 27 കാരൻ ഉപദ്രവിച്ചിരുന്നു. ഇതിന് പുറമേ വളർത്തുനായയെ ആക്രമണവും കുട്ടിയ്ക്ക് നേരെ ഉണ്ടായിരുന്നു. ആക്രമണത്തിൽ സാരമായി അവശനിലയിൽ ആയ കുട്ടിയെ ആശുപത്രിയിൽ എത്തിയ്ക്കാനോ ചികിത്സ നൽകാനോ പ്രതി തയ്യാറായിരുന്നില്ല. ഇതിലാണ് യുവാവിനെതിരെ നിയമ നടപടി.
Discussion about this post

