ഡബ്ലിൻ: ക്രെഡിറ്റ് യൂണിയന് വൻ തുക പിഴയിട്ട് സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പശ്ചാത്തലത്തിലാണ് നടപടി. 36,000 യൂറോ ആണ് സെൻട്രൽ ബാങ്ക് പിഴയായി വിധിച്ചത്. ഇക്കാര്യം ഹൈക്കോടതി സ്ഥിരീകരിച്ചു.
ഡൊണഗൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൾറോയ് ക്രെഡിറ്റ് യൂണിയനെതിരെയാണ് നടപടി. 2014 മുതൽ 2024 വരെ 10 വർഷക്കാലയളവിൽ ആയിരുന്നു നിയമ ലംഘനം. 2022 ൽ ആയിരുന്നു ഇക്കാര്യം പുറത്തുവന്നത്. സംശയത്തെ തുടർന്ന് സെൻട്രൽ ബാങ്കിന്റെ കള്ളപ്പണ നിരോധന ഡിവിഷൻ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. ഇതോടെയാണ് നിയമ ലംഘനം വ്യക്തമായത്. ഇതിന് പിന്നാലെ ബാങ്കിനെതിരെ നിയമ നടപടികൾ ആരംഭിക്കുകയായിരുന്നു.
Discussion about this post

