ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ വീടിന് തീപിടിച്ചുണ്ടാകുന്ന മരണങ്ങൾ വർധിക്കുന്നു. മേഖലയിൽ ഈ വർഷം ഇതുവരെ വീടിന് തീപിടിച്ച് 10 പേർക്കാണ് ജീവൻ നഷ്ടമായത്. ഇത്തരം മരണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് നോർതേൺ അയർലൻഡ് ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസ് അറിയിച്ചു.
മരിച്ചവരിൽ കൂടുതൽ പേർ 50 വയസ്സിന് മുകളിൽ പ്രായമുള്ള ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് തീ പടർന്നോ അല്ലെങ്കിൽ പാചകത്തിനിടെയോ ആണ് ഇത്തരം അപകടങ്ങളിൽ കൂടുതലും ഉണ്ടാകുന്ന്.
Discussion about this post

