ക്ലെയർ: കൗണ്ടി ക്ലെയറിൽ കുതിരയുടെ ശരീരത്തിൽ കാറിടിച്ച് അപകടം. സംഭവത്തിൽ യുവതിയ്ക്ക് പരിക്കേറ്റു. ക്ലെയറിലെ എന്നിസിൽ പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. നിലവിൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ലിമെറിക്കിലാണ് യുവതി ചികിത്സയിൽ കഴിയുന്നത്.
പരിക്കേറ്റ യുവതിയ്ക്ക് ഏകദേശം 40 വയസ്സ് പ്രായം തോന്നും. ഇവരുടെ പരിക്കുകൾ സാരമുള്ളതാണെങ്കിലും ജീവന് അപായമുണ്ടാക്കുന്നതല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും അറിയുന്നവർ എത്രയും വേഗം വിവരം പോലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. പുലർച്ചെ 2.45 നും 3.15 നും ഇടയിൽ മേഖല വഴി പോയവർ വിവരം വാഹനങ്ങളുടെ ഡാഷ് ക്യാമുകൾ പരിശോധിക്കണം.
Discussion about this post

