ബെൽഫാസ്റ്റ്: നോർതേൺ അയർലൻഡിൽ ഏഷ്യൻ ഹോർനെറ്റുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ബെൽഫാസ്റ്റിലെ ഡണ്ടൊണാൾഡ് പ്രദേശത്താണ് ഏഷ്യൻ ഹോർനെറ്റുകളെ കണ്ടത്. ഇതേ തുടർന്ന് മേഖലയിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഈ മാസം 10 നാണ് കടന്നൽ ശ്രദ്ധയിൽപ്പെട്ടത്. ഇതിനെ പിടികൂടി. നോർതേൺ അയർലൻഡ് എൻവിരോൺമെന്റൽ ഏജൻസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ അയർലൻഡിലെ കോർക്കിലും കോബിലും കടന്നലുകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. ജൈവവൈവിധ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്ന കടന്നലുകളാണ് ഇവ.
Discussion about this post

