കോർക്ക്: കൗണ്ടി കോർക്കിലെ ഫോട്ട വൈൽഡ്ലൈഫ് പാർക്ക് ഇന്നും അടച്ചിടും. പക്ഷിപ്പനി ബാധ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് അധികൃതർ പാർക്ക് അടച്ചിട്ടത്. ഇന്നലെയും പാർക്ക് അടച്ചിട്ടിരുന്നു.
പൊതുജനങ്ങൾ പാർക്കിലേക്ക് വരുന്നത് തടയുന്നതിനാണ് അടച്ചിടൽ നടപടി. നാളെ മുതൽ പാർക്ക് തുറന്ന് പ്രവർത്തിക്കുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതേക്കുറിച്ച് പിന്നീട് അറിയിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. ഏകദേശം 100 ലധികം അപൂർവ്വയിനത്തിൽപ്പെട്ട ജീവിവർഗ്ഗങ്ങൾ പാർക്കിൽ ഉണ്ട്. ഇതിൽ പലതും വംശനാശ ഭീഷണി നേരിടുന്നവയാണ്.
Discussion about this post

