ഡബ്ലിൻ: ചൈൽഡ് കെയർ സ്ഥാപനങ്ങൾ കുറയുന്നതിനെ തുടർന്ന് പ്രതിസന്ധിയിലായി രക്ഷിതാക്കൾ. നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ രക്ഷിതാക്കളിൽ നിന്നും തോന്നിയ നിലയിൽ ഫീസ് ഈടാക്കുന്നതാണ് പ്രതിസന്ധിയ്ക്ക് കാരണമാകുന്നത്. ഇത്തരം ചൈൽഡ് കെയർ സ്ഥാപനങ്ങൾ വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായി രക്ഷിതാക്കൾ അഭിപ്രായപ്പെടുന്നു.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ 51 ചൈൽഡ് കെയർ പ്രൊവൈഡേഴ്സ് ആണ് സർക്കാർ സ്കീമിൽ നിന്നും പുറത്തുവന്നത്. ഇവർ നിലവിൽ 300 യൂറോയിലധികം രക്ഷിതാക്കളിൽ നിന്ന് ഫീസ് ആയി ഈടാക്കുന്നുണ്ട്. സർക്കാർ ഫണ്ടിംഗ് ഉണ്ടായിരുന്നപ്പോൾ ഏർലി ലേണിംഗും സ്കൂൾ ഏജ് ചൈൽഡ് കെയറും നൽകുന്ന സ്ഥാപനങ്ങൾ ആയിരുന്നു ഇവ.
Discussion about this post

