ഡബ്ലിൻ: വാടകക്കാർക്ക് ആശ്വാസമായി അയർലൻഡ് സർക്കാരിന്റെ വാടക നിയമ പരിഷ്കാരങ്ങൾ. വാടകക്കാരിൽ നിന്നും രഹസ്യമായി ഉയർന്ന നിരക്കിൽ വാടക അവസാനിപ്പിക്കുന്നതടക്കം വാടകക്കാരന് ഗുണം ചെയ്യുന്ന മാറ്റങ്ങളാണ് അയർലൻഡിൽ വരാനിരിക്കുന്നത്. ഇത് ലംഘിക്കുന്നവർക്ക് കർശന ശിക്ഷയും പുതിയ നിയമ പരിഷ്കാരത്തിൽ അനുശാസിക്കുന്നുണ്ട്.
രഹസ്യമായി വൻതുക ഈടാക്കുന്നത് ഒഴിവാക്കുന്നതിനായി ഇനി മുതൽ എത്ര രൂപയാണ് വാടകയായി ഈടാക്കുന്നത് എന്ന് ഭൂവുടമ പരസ്യമായി വെളിപ്പെടുത്തേണ്ടിവരും. ഇതിന് പുറമേ നോ ഫാൾട്ട് എവിക്ഷനുകൾ നിരോധിക്കുന്നതും പുതിയ നിയമ പരിഷ്കാരത്തിലൂടെ സാധ്യമാക്കും. റെസിഡൻഷ്യൽ ടെനൻസീസ് ബോർഡിൽ നടപ്പിലാക്കുന്ന പരിഷ്കാരങ്ങളുടെ ഭാഗമായിട്ടാണ് പുതിയ നിയമങ്ങൾ കൊണ്ടുവരുന്നത്.
Discussion about this post

