- ഡൗണിലെ ആക്രമണം; നാല് കൗമാരക്കാർ പിടിയിൽ
- ഡെറിയിലെ യുവതിയുടെ മരണം; 30 കാരനെതിരെ കുറ്റം ചുമത്തി
- ടിപ്പററിയിലെ ആക്രമണം; കൗമാരക്കാരിയ്ക്കും സ്ത്രീയ്ക്കുമെതിരെ കുറ്റം ചുമത്തി
- കോർക്കിൽ ഹോളി ആഘോഷം
- വെസ്റ്റ്മീത്തിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
Author: Anu Nair
ചെന്നൈ ; നിയമം പാലിക്കുന്നതുകൊണ്ട് മാത്രമാണ് താനും , തന്റെ പാർട്ടിക്കാരും സംയമനം പാലിക്കുന്നതെന്ന് നടനും ടിവികെ പ്രസിഡന്റുമായ വിജയ് . ഓരോ കുടുംബവും നന്നാക്കി ജീവിക്കുക എന്ന് ചിന്തിക്കുന്നതാണ് രാഷ്ട്രീയം. ഒരു കുടുംബം മാത്രമായി രക്ഷപെടണമെന്ന് ആഗ്രഹിക്കുന്നവരാണ് ഡി എം കെയുടെ തലപ്പത്തുള്ളത്. ആദ്യ സമ്മേളനം മുതൽ ഡിഎം കെ തന്നെ വേട്ടയാടുകയാണ്. പ്രവർത്തകരെ ദ്രോഹിക്കാൻ ഡി എം കെയ്ക്ക് എന്ത് അവകാശമാണുള്ളത് . നിയമം പാലിക്കുന്നത് കൊണ്ട് മാത്രമാണ് തങ്ങൾ സംയമനം പാലിക്കുന്നത് . പ്രകോപിപ്പിച്ചാൽ തങ്ങൾ കൊടുങ്കാറ്റായി മാറും. പേരെടുത്ത് വിമർശിക്കുന്നതിൽ പേടിയില്ല . ഡിഎംകെ വോട്ടിന് വേണ്ടി കോൺഗ്രസിന് ഒപ്പം ചേരുന്നു.വഖഫ് ബില്ലിനെതിരെ ടിവികെ ജനറൽ ബോഡിയിൽ പ്രമേയവും അവതരിപ്പിച്ചു. ത്രിഭാഷാ നയം അംഗീകരിക്കാനാകില്ല, ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിക്കരുത് , ജനസംഖ്യ അടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനർക്രമീകരണം നടത്തരുത് എന്നീ ആവശ്യങ്ങളും സംഘടന മുന്നോട്ട് വച്ചു.
ന്യൂഡല്‍ഹി : സമൂഹ മാധ്യമത്തിലൂടെ ശബരിമല അയ്യപ്പനെ അധിക്ഷേപിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്‌ക്കെതിരായ തുടര്‍ നടപടികള്‍ നിര്‍ത്തിവെച്ച് പോലീസ്. രഹനയ്‌ക്കെതിരെ തെളിവില്ലെന്നാണ് പോലീസ് ഭാഷ്യം . ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭിച്ചശേഷം മറ്റു നടപടികള്‍ ആലോചിക്കാമെന്നും പോലീസ് പറയുന്നു. 2018ലെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ മെറ്റയില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള യാതൊരു ശ്രമവും പോലീസ് ഇതുവരെ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട് . രഹനയ്‌ക്കെതിരെ പരാതി നല്‍കിയ ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനെ ഇക്കാര്യം പോലീസ് അറിയിച്ചിട്ടുണ്ട്. മജിസ്‌ട്രേറ്റ് കോടതിയിലും സമാന റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചു. ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം.മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക് വെച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന്‍ പരാതിയില്‍ പറഞ്ഞിരുന്നത്.
പാലക്കാട്: പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു-രതിക ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് അനാമിക. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട് മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും അവ്യക്തത തുടരുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്‌കൂളിൽ അനാമികയെ സാരമായി ബാധിച്ചേക്കാവുന്ന വഴക്കുകളോ മറ്റോ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കും. കുട്ടിക്ക് എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കും.
ന്യൂഡൽഹി ; പാർട്ടിയെ താഴെത്തട്ടിൽ ശക്തിപ്പെടുത്താനുള്ള നീക്കത്തിൻ്റെ ഭാഗമായി ഡിസിസി പ്രസിഡൻ്റുമാർക്ക് തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നതിനു വിലക്കേർപ്പെടുത്താൻ കോൺഗ്രസ് . ഏപ്രിൽ 8, 9 തീയതികളിൽ അഹമ്മദാബാദിൽ ചേരുന്ന അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) യോഗത്തിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുന്നോടിയായി ഡിസിസി അധ്യക്ഷന്മാരുടെ യോഗം ഡൽഹിയിൽ ചേർന്നു. ജില്ലകൾ കേന്ദ്രീകരിച്ച് അടിസ്ഥാന ജനവിഭാഗങ്ങളെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്‌നിക് സമർപ്പിച്ച ശുപാർശകളുടെ അടിസ്ഥാനത്തിലാണ് നിർദേശം. നിർദ്ദിഷ്ട മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം, ഡിസിസി പ്രസിഡൻ്റുമാർക്ക് അവരുടെ അഞ്ച് വർഷത്തെ ഭരണത്തിൻ്റെ ആദ്യ മൂന്ന് വർഷത്തിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കാൻ അനുവാദമില്ല. എങ്കിലും, രാജ്യസഭാ നാമനിർദ്ദേശങ്ങളിൽ അവർക്ക് മുൻഗണന നൽകും. മുതിർന്ന നേതാക്കൾ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നതിനുപകരം പ്രധാന തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ ഡിസിസി പ്രസിഡൻ്റുമാർ നിർണായക പങ്ക് വഹിക്കുന്നുവെന്ന് ഉറപ്പാക്കാനും നീക്കമുണ്ട്. കൂടാതെ, പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ (പിസിസി) മേൽനോട്ടത്തിലാണെങ്കിലും ജില്ലാ കമ്മിറ്റികൾക്ക് ഡിസിസി…
ബാങ്കോക്ക്: സെൻട്രൽ മ്യാൻമറിൽ ശക്തമായ ഭൂചലനം . 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തലസ്ഥാനമായ നയ്പിഡാവിലെ റോഡുകൾ തകർന്നതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ചൈനയിലും തായ്‌ലൻഡിലും ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം 16 കിലോമീറ്റർ (10 മൈൽ) വടക്ക് പടിഞ്ഞാറ് സാഗ നഗരത്തിലാണ് . ബാങ്കോക്കിൽ ചില മെട്രോ, ലൈറ്റ് റെയിൽ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ബാങ്കോക്ക് പ്രദേശത്ത് 17 ദശലക്ഷത്തിലധികം ആളുകളാണ് താമസിക്കുന്നത്. അതിൽ ഭൂരിഭാഗംപേരും ഉയർന്ന പ്രദേശങ്ങളിലുള്ള അപ്പാർട്ടുമെന്റുകളിലാണ് താമസിക്കുന്നത്.കെട്ടിടങ്ങൾ കുലുങ്ങിയതിനാൽ താമസക്കാർ തെരുവുകളിലേക്ക് ഓടി. ശക്തമായ ഭൂകമ്പത്തെത്തുടർന്ന് തെക്കൻ ദ്വീപായ ഫുക്കറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം തടസ്സപ്പെട്ടതായി തായ് പ്രധാനമന്ത്രി പറ്റോങ്‌ടർൻ ഷിനവത്ര പറഞ്ഞു.ചൈനയുടെ തെക്കുപടിഞ്ഞാറൻ യുനാൻ പ്രവിശ്യയിലും ഭൂചലനം അനുഭവപ്പെട്ടതായി ബെയ്ജിംഗിലെ ഭൂകമ്പ ഏജൻസി അറിയിച്ചു, ഭൂചലനത്തിൻ്റെ തീവ്രത 7.9 ആണ്. മ്യാൻമറിൽ ഭൂകമ്പങ്ങൾ താരതമ്യേന സാധാരണമാണ്, 1930 നും 1956 നും ഇടയിൽ…
ഇടുക്കി: രാജാക്കാട് അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിൻ്റെ ശരീരത്തിന്റെ മുകൾഭാഗം മാത്രമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. മറുനാടൻ തൊഴിലാളികളുടെ ലൈൻ ഹൗസുകൾക്ക് സമീപമുള്ള ഏലത്തോട്ടത്തിൽ പ്ലംബിംഗ് ജോലിക്ക് വന്ന തൊഴിലാളികളാണ് രാവിലെ 11.30 ഓടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ നായ്ക്കൾ പാതി തിന്ന നിലയിലായിരുന്നു. തൊഴിലാളികൾ ഉടൻ രാജാക്കാട് പോലീസിൽ വിവരം അറിയിച്ചു. കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിനിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കുഞ്ഞിൻ്റെ പിതാവ് മരിച്ചതായി കരുതുന്നു പോലീസ് പറഞ്ഞു.മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി . പോസ്റ്റ്‌മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.
എറണാകുളം : പെരുമ്പാവൂരിൽ അവിഹിതബന്ധം സംശയിച്ച് യുവതി ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ചു . കണ്ടത്തറ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഭർത്താവും മുൻ കാമുകിയുമായി നിൽക്കുന്ന ഫോട്ടോ കണ്ടാണ് യുവതി ആക്രമിച്ചത് . ഭർത്താവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ യുവാവ് ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ വൈദ്യുതി ചാർജ് വർധിക്കാൻ സാധ്യത. യൂണിറ്റിന് 12 പൈസയുടെ വർധനവാകും ഉണ്ടാകുക . കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ച നിരക്ക് വർധനയാണ് ഏപ്രിലിൽ നിലവിൽ വരുക. വെള്ളത്തിൻ്റെ ചാർജും 5 ശതമാനം വർധിക്കും. 2027 വരെയുള്ള വൈദ്യുതി നിരക്ക് ഡിസംബറിൽ റെഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. 2025-26 സാമ്പത്തിക വർഷത്തെ നിരക്കുകൾ ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് ശരാശരി 12 പൈസയാണ് വർദ്ധനവ്. വിവിധ സ്ലാബുകളുടെ അടിസ്ഥാനത്തിൽ ഫിക്സഡ് ചാർജിൽ 5 രൂപ മുതൽ 30 രൂപ വരെ വർധിക്കും. പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്നവരുടെ ദ്വൈമാസ ബില്ലിൽ ഫിക്‌സഡ് ചാർജ് ഉൾപ്പെടെ 32 രൂപയുടെ വർധനവുണ്ടാകും. 357.28 കോടി രൂപയുടെ അധിക വരുമാനമാണ് താരിഫ് വർദ്ധനയിലൂടെ കെഎസ്ഇബി ലക്ഷ്യമിടുന്നത്. കൂടാതെ, ഏപ്രിലിൽ യൂണിറ്റിന് ഏഴ് പൈസ ഇന്ധന സർചാർജ് ഈടാക്കും. കേന്ദ്ര സർക്കാരിൻ്റെ നയമനുസരിച്ച് വെള്ളത്തിന്…
ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് പോലീസുകാർക്ക് വീരമൃത്യു . ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു . ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് സംഘടനയിലെ ഭീകരരാണ് അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ചത്. തുടർന്ന് സംഘത്തിനെതിരെ ജമ്മു കശ്മീർ പോലീസിൻ്റെ നേതൃത്വത്തിൽ രാവിലെ 8 മണിയോടെ ഏറ്റുമുട്ടൽ ആരംഭിക്കുകയായിരുന്നു. പ്രാദേശിക യുവാക്കളും ആയുധങ്ങളും വെടിക്കോപ്പുകളും എത്തിച്ച് സുരക്ഷാ സേനയെ സഹായിക്കാൻ സജ്ജമാകുകയും ചെയ്തു.രാജ്ബാഗിലെ ഘടി ജുതാന മേഖലയിലെ ജാഖോലെ ഗ്രാമത്തിന് സമീപം നടന്ന ഏറ്റുമുട്ടലിൽ ഏകദേശം അഞ്ച് ഭീകരർ ഉൾപ്പെട്ടിരുന്നു. തെരച്ചിൽ സംഘത്തിന് നേതൃത്വം നൽകിയ സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ഉൾപ്പെടെ ആറ് പോലീസുകാർക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ പറഞ്ഞു. ജമ്മു കശ്മീർ പോലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പിൻ്റെ (എസ്ഒജി) നേതൃത്വത്തിൽ സൈന്യത്തിൻ്റെയും സിആർപിഎഫിൻ്റെയും സഹായത്തോടെ നടത്തിയ ആക്രമണത്തിൽ മൂന്ന് ഭീകരർ കൊല്ലപ്പെട്ടതായി ഉന്നത സൈനിക…
മലപ്പുറം: ജമ്മു കശ്മീരിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന മലയാളി സൈനികനും ഭാര്യയും മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻകുടുക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ്റെയും ശാന്തയുടെയും മകൻ പള്ളിക്കര നിധീഷ് (31) , ഭാര്യ കെ ആർ റിൻഷ (31) എന്നിവരാണ് മരിച്ചത്. കണ്ണൂർ പിണറായി സ്വദേശി തയ്യിൽ വസന്തയുടെയും പരേതനായ സൂരജിൻ്റെയും മകളാണ് മരിച്ച റിൻഷ. മൃതദേഹങ്ങൾ സംസ്‌കാര ചടങ്ങുകൾക്കായി ശനിയാഴ്ച നാട്ടിലെത്തിക്കും.ജമ്മു കശ്മീരിലെ സാംബയിലെ ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിധീഷ് 13 വർഷമായി മദ്രാസ് 3 റെജിമെൻ്റിൽ നായിക് ആണ് . റിൻഷ കേരള പോലീസിൽ സിപിഒ റാങ്കിലുള്ള ട്രെയിനിയുമാണ്. ഡിസംബറിൽ നിധീഷ് അവധിക്ക് നാട്ടിലെത്തിയപ്പോൾ റിൻഷയും ജമ്മുവിലേക്ക് തിരികെ പോയിരുന്നു. മരണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. നിധീഷിൻ്റെ അടുത്ത ബന്ധുക്കളിൽ ചിലർ ജമ്മുവിൽ എത്തിയിട്ടുണ്ട്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
