- ലെബനനിൽ ഐറിഷ് സൈനികർ ഉൾപ്പെട്ട സംഘത്തെ ലക്ഷ്യമിട്ട് ആക്രമണം; പോളിഷ് സേനാംഗങ്ങൾക്ക് പരിക്ക്
- ഡൗണിലെ ആക്രമണം; നാല് കൗമാരക്കാർ പിടിയിൽ
- ഡെറിയിലെ യുവതിയുടെ മരണം; 30 കാരനെതിരെ കുറ്റം ചുമത്തി
- ടിപ്പററിയിലെ ആക്രമണം; കൗമാരക്കാരിയ്ക്കും സ്ത്രീയ്ക്കുമെതിരെ കുറ്റം ചുമത്തി
- കോർക്കിൽ ഹോളി ആഘോഷം
- വെസ്റ്റ്മീത്തിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
Author: Anu Nair
ന്യൂഡൽഹി: വധശിക്ഷ നടപ്പാക്കാനുള്ള സന്ദേശം യെമനിലെ ജയിലിൽ ലഭിച്ചതായി മലയാളി നഴ്‌സ് നിമിഷ പ്രിയ .. ആക്ഷൻ കൗൺസിൽ കൺവീനർ ജയൻ എടപ്പാളിന് ലഭിച്ച ഓഡിയോ സന്ദേശത്തിലാണ് നിമിഷ പ്രിയ ഇക്കാര്യം പറയുന്നത്. ‘ ജയിലിലെ മെയിൻ ഓഫീസിലേയ്ക്ക് ഒരു അഭിഭാഷക ഫോൺ വിളിച്ചിരുന്നു. വധശിക്ഷ നടപ്പാക്കാനുള്ള തീയതി തീരുമാനിച്ചതായും, അതിന്റെ ഓർഡർ ജയിലിൽ എത്തിയെന്നും അവർ പറഞ്ഞു. എല്ലാവരും ഒപ്പ് വച്ചതിനു ശേഷമാകും ജയിലിലേയ്ക്ക് ഓർഡർ എത്തുക . പെരുന്നാളിന് ശേഷം അവരെന്നെ തീർക്കാനുള്ള പരിപാടി ആയിരിക്കുമോ. വളരെ പേടിയോടെയും വിഷമത്തോടെയുമാണ് എന്നോടിപ്പോൾ എല്ലാവരും സംസാരിക്കുന്നത്. എന്തൊക്കെയാ നടക്കുന്നത്’. നിമിഷ പ്രിയ ആക്ഷൻ കൗൺസിലിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് ഹൃദ്രോഗത്തിന്റെ ഭയത്തിലാണ് . അതുകൊണ്ട് തന്നെ, ഹൃദ്രോഗം എങ്ങനെ തടയാം എന്നതിനെക്കുറിച്ച് വിദഗ്ധർ ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. ഹൃദയാരോഗ്യം നിലനിർത്തുന്നതിന് ശരിയായ ഭക്ഷണക്രമം അത്യാവശ്യമാണ്. ഹൃദയാരോഗ്യം നിലനിർത്താൻ ഈ 5 തരം പഴങ്ങൾ കഴിക്കുന്നത് വളരെ പ്രധാനമാണെന്ന് പോഷകാഹാര വിദഗ്ധർ പറയുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഈ തരത്തിലുള്ള പഴങ്ങൾ ഗുണകരമായി പ്രവർത്തിക്കുന്നു. ഇത് നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരവും ശക്തവുമായി നിലനിർത്തുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ബ്ലൂബെറി: ബ്ലൂബെറിയിൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് ഉത്തമമായ ശക്തമായ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട് . ഇവ നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നു. രക്തസമ്മർദ്ദം കുറയ്ക്കുന്നു. ആപ്പിൾ: ആപ്പിൾ നാരുകളുടെ നല്ലൊരു ഉറവിടമാണ്.ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും സഹായിക്കുന്നു. ദഹനം പതിവായി നിലനിർത്തുന്നു. ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കുന്നു. മാതളനാരങ്ങ: ഹൃദയാരോഗ്യത്തിന് ശക്തമായ ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് മാതളനാരങ്ങ. ഇതിന്റെ ഉപയോഗം രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഹൃദയ ശേഷി വർദ്ധിക്കുന്നു. അവോക്കാഡോ: അവോക്കാഡോകളിൽ ഹൃദയാരോഗ്യത്തിന്…
തലവേദന എപ്പോൾ വേണമെങ്കിലും വരാം. പെട്ടെന്ന് ഉണ്ടാകുന്ന ഈ തലവേദന പലർക്കും അസ്വസ്ഥത ഉണ്ടാക്കുന്നു. ഈ വേദനയുടെ തീവ്രത താങ്ങാനാവാതെ വരുമ്പോൾ ചിലർ മരുന്നുകളെ ആശ്രയിക്കുന്നു. ഈ അസ്വസ്ഥത കുറയ്ക്കാന്‍ ചിലര്‍ ചായയോ കാപ്പിയോ കുടിക്കാറുണ്ട്. എന്നാൽ ഇത് ശരിക്കും തലവേദന കുറയ്ക്കുമോ? ഇതിൽ എത്രത്തോളം സത്യമുണ്ട് എന്ന് നോക്കാം. പോഷകാഹാര വിദഗ്ധരുടെ അഭിപ്രായത്തിൽ, കഫീൻ രക്തക്കുഴലുകൾ ഞെരുക്കുന്നതിലൂടെ താൽക്കാലിക വേദന ആശ്വാസം നൽകുന്നു. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ, അത് തലവേദന കൂടുതൽ വഷളാക്കുമെന്ന് അവർ പറയുന്നു. സമ്മർദ്ദം, ഉത്കണ്ഠ, നിർജ്ജലീകരണം അല്ലെങ്കിൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയാൽ തലവേദന ഉണ്ടാകാം. തലവേദന സാധാരണയായി നിർജ്ജലീകരണം മൂലമാകുമെങ്കിലും, ചായയോ കാപ്പിയോ കുടിക്കുന്നത് ശരീരത്തിന്റെ അവസ്ഥയെ വഷളാക്കും. കാരണം കഫീൻ നിർജ്ജലീകരണത്തിനും കാരണമാകുന്നു. തൽക്കാലത്തേയ്ക്ക് മാറുമെങ്കിലും പിന്നീട് വീണ്ടും നില മോശമാകും. തലവേദന ഒഴിവാക്കാൻ, ചായയോ കാപ്പിയോ പകരം വയ്ക്കുന്നതിനുപകരം, ശരീരത്തെ ജലാംശം നിലനിർത്തുന്നതിനെക്കുറിച്ച് ചിന്തിക്കുക, ശരീരത്തിന് ധാരാളം വെള്ളമോ മറ്റ് ജലാംശം നൽകുന്ന…
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബിജെപി എംപി തേജസ്വി സൂര്യയും ഗായികയും ഭാര്യയുമായ ശിവശ്രീ സ്കന്ദപ്രസാദും . സന്ദർശനത്തിന്റെ ചിത്രങ്ങൾ എക്‌സിൽ, തേജസ്വി സൂര്യ പങ്ക് വച്ചു.മാധവാചാര്യ രചിച്ച സർവമൂല ഗ്രന്ഥത്തിൻ്റെ 750 വർഷം പഴക്കമുള്ള കൈയെഴുത്തുപ്രതിയാണ് ഇരുവരും പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജിയെപ്പോലെയുള്ള ഒരു യുഗനേതാവിൽ നിന്ന് അനുഗ്രഹം ലഭിക്കാൻ കഴിഞ്ഞത് ഞങ്ങൾ ഭാഗ്യവാന്മാരാണെന്നും തേജസ്വി സൂര്യ പറഞ്ഞു.”പുരാതന കൈയെഴുത്തുപ്രതികളുടെ സംരക്ഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന എൻ്റെ നിയോജകമണ്ഡലത്തിലെ താര പ്രകാശന എന്ന എൻജിഒയാണ് ഈ പുരാതന കൈയെഴുത്തുപ്രതി ഈ ആധുനിക രൂപത്തിൽ സംരക്ഷിച്ചിരിക്കുന്നത്. നൂറ്റാണ്ടുകളായി കൈയെഴുത്തുപ്രതികൾ സംരക്ഷിക്കാൻ സഹായിക്കുന്ന അത്യാധുനിക ‘വേഫർഫിഷെ’ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇത് സംരക്ഷിക്കപ്പെട്ടിരുന്നത്. സിലിക്കൺ വേഫറുകളാണ് ഇതിൽ സബ്‌സ്‌ട്രേറ്റുകളായി ഉപയോഗിക്കുന്നത്.“ തേജസ്വി സൂര്യ പറഞ്ഞു
കൊച്ചി : സംവിധായകനും നടനുമായ പൃഥ്വിരാജിൻ്റെ വിദേശബന്ധങ്ങളെ കുറിച്ച് അന്വേഷിക്കണമെന്ന് യുവമോർച്ച . ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ശേഷം അദ്ദേഹത്തിൻ്റെ സിനിമകളിലൂടെ പ്രക്ഷേപണം ചെയ്യപ്പെടുന്ന ആശയങ്ങൾ തികച്ചും ദേശവിരുദ്ധമാണെന്നും യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. കുരുതിയും ജനഗണമനയും എമ്പുരാനും വരെ എത്തി നിൽക്കുന്ന തീവ്രവാദ ആശയങ്ങളെ വെള്ളപൂശുന്ന കഥാതന്തുവാണ് ഇദ്ദേഹത്തിൻ്റെ സിനിമകളിൽ ഉപയോഗിച്ചിരിക്കുന്നത്. ആടുജീവിതത്തിൻ്റെ ഷൂട്ടിനിടെ ജോർദാനിൽ കുടുങ്ങിയ ഇദ്ദേഹം അവിടെ ആരൊക്കെയായിട്ടാണ് സമ്പർക്കം പുലർത്തിയിരുന്നത് എന്നത് അന്വേഷിക്കേണ്ടിയിരിക്കുന്നു. കൊറോണ കാലത്തെ ഈ അറേബ്യൻ ജീവിതത്തിനിടയിൽ ഐ.എസ് ഉൾപ്പെടെയുള്ള ഭീകരവാദികളുടെ ആശയങ്ങളിൽ പ്രേരിപ്പിക്കപ്പെട്ടിട്ടാണോ പൃഥ്വിരാജ് ഇത്തരം ദേശവിരുദ്ധ ആശയങ്ങൾ തൻ്റെ സിനിമകളിലൂടെ പ്രചരിപ്പിക്കുന്നത് എന്ന് ന്യായമായും സംശയിക്കണം. ദേശീയ അന്വേഷണ ഏജൻസികൾ തന്നെ ഇക്കാര്യങ്ങൾ അന്വേഷിക്കണം.ബഹിഷ്ക്കരിക്കാനല്ല മറിച്ച് എമ്പുരാൻ ഒളിച്ചു കടത്തുന്നത് ദേശവിരുദ്ധത തന്നെ ആണെന്ന് അടിവരയിട്ടു പറയാം – എന്നും അദ്ദേഹത്തിന്റെ പോസ്റ്റിൽ പറയുന്നു.
മലപ്പുറം : ജില്ലയിലെ മെഡിക്കൽ സെൻ്ററിൻ്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത സംഭവത്തിൽ മുഖ്യപ്രതികളിലൊരാളെ മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് ഫാഹിമിനെ (42) മുംബൈയിൽ നിന്നുമാണ് അന്വേഷണത്തിൻ്റെ ഭാഗമായി പിടികൂടിയത്. കേസിലെ മറ്റൊരു പ്രതിയായ മുംബൈ ആസ്ഥാനമായുള്ള എൻ സഞ്ജെയിൽ നിന്ന് ഇയാളുടെ വിവരങ്ങൾ ലഭിച്ചതിനെ തുടർന്നാണ് പോലീസ് മുഹമ്മദ് ഫാഹിമിനെ കണ്ടെത്തിയത്. ഗൾഫ് രാജ്യങ്ങളിൽ ജോലിയും താമസവും സുഗമമാക്കാൻ പലർക്കും ഇവർ വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതായി സംശയിക്കുന്നു. ഗൾഫ് ഹെൽത്ത് കൗൺസിൽ അംഗരാജ്യങ്ങളിൽ ജോലിയും താമസവും തേടുന്ന വ്യക്തികളുടെ ശാരീരികക്ഷമതാ പരിശോധന നടത്തുന്ന മെഡിക്കൽ സെൻ്ററിൻ്റെ വെബ്‌സൈറ്റാണ് ഇവർ ഹാക്ക് ചെയ്തത്. വെബ്‌സൈറ്റുകളുടെ യൂസർ നെയിമുകളും പാസ്‌വേഡുകളും ആക്‌സസ് ചെയ്‌ത ശേഷം, വ്യാജ സർട്ടിഫിക്കറ്റുകൾ നിർമ്മിച്ച് ഉയർന്ന വിലയ്ക്ക് അയോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് വിൽക്കുകയായിരുന്നു. വ്യാജ സർട്ടിഫിക്കറ്റ് കൈപ്പറ്റിയ എട്ട് പേരെയും മൂന്ന് ട്രാവൽ ഏജൻ്റുമാരെയും പൊലീസ് അറസ്റ്റ് ചെയ്തു. അൽ മൻസൂർ ട്രാവൽസിലെ എച്ച് ഹാത്തിബിനെ ഡൽഹിയിൽ…
മലപ്പുറം: തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് പിടികൂടിയ എംഡിഎംഎ ഒമാനിൽ നിന്ന് കൊണ്ടുവന്നതാണെന്ന് പോലീസ് . പ്രതികൾ പാകിസ്ഥാൻ സ്വദേശിയിൽ നിന്ന് വാങ്ങിയ മയക്കുമരുന്ന് മുംബൈയിൽ കൊണ്ടുവന്ന ശേഷം തീവണ്ടിമാർഗം കേരളത്തിലേക്ക് കടത്തുകയായിരുന്നു. ആനമങ്ങാട് സ്വദേശി പുല്ലാനിക്കൽ ഹൈദരലി (29), വേങ്ങര സ്വദേശി കുന്നത്ത് അസൈനാർ (37), കുന്നമംഗലം സ്വദേശി പാറക്കൻ മുഹമ്മദ് കബീർ (33) എന്നിവരെയാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 141.58 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.കുറച്ച് ദിവസം മുമ്പ് ഒമാൻ സന്ദർശിച്ച ഹൈദരലി പാക് ഡീലറിൽ നിന്ന് 360 ഒമാനി റിയാലിന് എംഡിഎംഎ വാങ്ങി. മൂന്ന് ദിവസം മുമ്പ് മുംബൈയിൽ തിരിച്ചെത്തിയ ഇയാൾക്ക് മറ്റ് രണ്ട് പ്രതികളും കൂട്ടുനിന്നു. ഏകദേശം 5 ലക്ഷം രൂപയ്ക്ക് മരുന്ന് കേരളത്തിൽ വിൽക്കാനാണ് ഇവർ പദ്ധതി തയ്യാറാക്കിയത്. ഒമാനിൽ നിന്ന് കൊണ്ടുവന്ന എംഡിഎംഎ ഏറ്റവും ഉയർന്ന വീര്യമുള്ളതാണെന്നും മേഖലയിൽ ആവശ്യക്കാരുണ്ടെന്നും ഹൈദരാലി പോലീസിനോട് പറഞ്ഞു. . തിരൂരിലെ റെയിൽവേ സ്റ്റേഷന്…
മ്യാൻമറിലും തായ്‌ലൻഡിലും ഉണ്ടായ വൻ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,000 കവിഞ്ഞു . കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളിലും മറ്റും കുടുങ്ങി കിടക്കുന്നവർക്കായി രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണ് . സെൻട്രൽ മ്യാൻമറിലെ സാഗയിങ്ങിൻ്റെ വടക്കുപടിഞ്ഞാറ് വെള്ളിയാഴ്ചയുണ്ടായ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 1500 ഓളം പേർക്ക് പരിക്കേറ്റു. രക്ഷാപ്രവർത്തകർ രാത്രി മുഴുവൻ കർമനിരതരായി അപകടമേഖലയിലുണ്ട് . ഭൂകമ്പത്തിൽ മ്യാൻമറിലുടനീളമുള്ള കെട്ടിടങ്ങളും , പാലങ്ങളും , റോഡുകളും തകർന്നു, രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ മണ്ടലേയിൽ ഗുരുതരമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. യുഎസ് ജിയോളജിസ്റ്റുകളുടെ അഭിപ്രായത്തിൽ, ഒരു നൂറ്റാണ്ടിനിടെ മ്യാൻമറിൽ ഉണ്ടായ ഏറ്റവും ശക്തമായ ഭൂകമ്പമാണിത്. പ്രഭവകേന്ദ്രത്തിൽ നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ബാങ്കോക്കിൽ പോലും കനത്ത നാശനഷ്ടമുണ്ടായി .ഡ്‌ചാർട്ട് സിറ്റിപുണ്ട് നഗരത്തിൽ കുറഞ്ഞത് 10 പേരെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. 100 ഓളം പേരെ കാണാതായി.ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ആറ് പ്രദേശങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 1.7 ദശലക്ഷത്തിലധികം ആളുകൾ വസിക്കുന്ന മാൻഡലെ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ…
വയനാട് ; കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തി വയനാട് സ്വദേശി.കർണാടകയിലെ കൂർഗിലാണ് സംഭവം . കൊലപാതകവുമായി ബന്ധപ്പെട്ട് വയനാട് തിരുനെല്ലി സ്വദേശി ഗിരീഷ് (38) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ഗിരീഷ് തർക്കത്തെ തുടർന്ന് വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കറിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം ഗിരീഷ് കർണാടകയിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ, വയനാട് പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ കർണാടക പോലീസ് വെള്ളിയാഴ്ച വയനാട് തലപ്പുഴയിലെ ഒളിത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടി. തുടർനടപടികൾക്കായി ഇയാളെ കൂർഗിലേക്ക് കൊണ്ടുപോയി.തിരുനെല്ലിയിലെ ഉണ്ണിക്കപ്പറമ്പ് സ്വദേശിയായ ഗിരീഷ് ഏഴ് വർഷം മുമ്പാണ് കർണാടക സ്വദേശിയായ മാഗിയെ വിവാഹം കഴിച്ചത്.
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നെസ് അലവന്‍സും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നെസ് റിലീഫും അധികമായി അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും 55 ശതമാനം ഡിഎ ഇനിമുതല്‍ ലഭിക്കും. ഡിഎയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം പ്രഖ്യാപിച്ചത്. 2025 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്. ഡിയര്‍നെസ് അലവന്‍സിലും ഡിയര്‍നെസ് റിലീഫിലും വര്‍ദ്ധനവ് മൂലം ഖജനാവിന് പ്രതിവര്‍ഷം 6614.04 കോടി രൂപ അധികചിലവാണ് പ്രതീക്ഷിക്കുന്നത് . ഏകദേശം 48.66 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യുന്നതാണ് ഡിഎ ഉയര്‍ത്തിയ തീരുമാനം.
Subscribe to Updates
Get the latest creative news from FooBar about art, design and business.
