ന്യൂഡല്‍ഹി : സമൂഹ മാധ്യമത്തിലൂടെ ശബരിമല അയ്യപ്പനെ അധിക്ഷേപിച്ച സംഭവത്തില്‍ ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ തുടര്‍ നടപടികള്‍ നിര്‍ത്തിവെച്ച് പോലീസ്. രഹനയ്ക്കെതിരെ തെളിവില്ലെന്നാണ് പോലീസ് ഭാഷ്യം . ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മെറ്റയില്‍ നിന്ന് ലഭിച്ചശേഷം മറ്റു നടപടികള്‍ ആലോചിക്കാമെന്നും പോലീസ് പറയുന്നു.
2018ലെ വിവാദ ഫേസ്ബുക്ക് പോസ്റ്റില്‍ മെറ്റയില്‍ നിന്ന് വിവരങ്ങള്‍ തേടാനുള്ള യാതൊരു ശ്രമവും പോലീസ് ഇതുവരെ നടത്തിയിട്ടില്ലെന്നും ആരോപണമുണ്ട് . രഹനയ്ക്കെതിരെ പരാതി നല്കിയ ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോനെ ഇക്കാര്യം പോലീസ് അറിയിച്ചിട്ടുണ്ട്. മജിസ്ട്രേറ്റ് കോടതിയിലും സമാന റിപ്പോര്‍ട്ട് പോലീസ് സമര്‍പ്പിച്ചു.
ശബരിമല യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങള്‍ക്കിടെ രഹന ഫാത്തിമ അയ്യപ്പ വേഷമണിഞ്ഞ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതാണ് കേസിനാസ്പദമായ സംഭവം.മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലാണ് രഹന ഫാത്തിമ ചിത്രം പങ്ക് വെച്ചത് എന്നായിരുന്നു രാധാകൃഷ്ണ മേനോന് പരാതിയില്‍ പറഞ്ഞിരുന്നത്.