എറണാകുളം : പെരുമ്പാവൂരിൽ അവിഹിതബന്ധം സംശയിച്ച് യുവതി ഭർത്താവിന്റെ സ്വകാര്യ ഭാഗത്ത് തിളച്ച എണ്ണയൊഴിച്ചു . കണ്ടത്തറ സ്വദേശിയായ യുവാവിന്റെ ജനനേന്ദ്രിയത്തിലും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഭർത്താവും മുൻ കാമുകിയുമായി നിൽക്കുന്ന ഫോട്ടോ കണ്ടാണ് യുവതി ആക്രമിച്ചത് .
ഭർത്താവിൻ്റെ പരാതിയുടെ അടിസ്ഥാനത്തിൽ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. പരിക്കേറ്റ യുവാവ് ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില അതീവഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.