- കന്നുകാലികൾക്കെതിരായ നായ്ക്കളുടെ ആക്രമണം; നടപടി ആവശ്യപ്പെട്ട് ഐഎഫ്എ
- ഗാൽവേ വെസ്റ്റ് ഉപതിരഞ്ഞെടുപ്പ്; സിലിയൻ കീൻ ഫിയന്ന ഫെയിൽ സ്ഥാനാർത്ഥി
- ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്; ഐറിഷ് പൗരത്വം ലഭിച്ച വിദേശപൗരന്മാരുടെ എണ്ണം വർധിച്ചു
- ലെബനനിൽ ഐറിഷ് സൈനികർ ഉൾപ്പെട്ട സംഘത്തെ ലക്ഷ്യമിട്ട് ആക്രമണം; പോളിഷ് സേനാംഗങ്ങൾക്ക് പരിക്ക്
- ഡൗണിലെ ആക്രമണം; നാല് കൗമാരക്കാർ പിടിയിൽ
- ഡെറിയിലെ യുവതിയുടെ മരണം; 30 കാരനെതിരെ കുറ്റം ചുമത്തി
- ടിപ്പററിയിലെ ആക്രമണം; കൗമാരക്കാരിയ്ക്കും സ്ത്രീയ്ക്കുമെതിരെ കുറ്റം ചുമത്തി
- കോർക്കിൽ ഹോളി ആഘോഷം
Author: Anu Nair
നാഗ്പൂർ : ആർ എസ് എസ് ആസ്ഥാനത്ത് സന്ദർശനത്തിനെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഹെഡ്‌ഗേവാർ സ്മൃതി മന്ദിറിൽ ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാർ, എം എസ് ഗോൾവാൾക്കർ എന്നിവരുടെ സ്മാരകങ്ങളിൽ പ്രധാനമന്ത്രി പുഷ്പാർച്ചന നടത്തി. ‘ ബഹുമാനപ്പെട്ട ഡോ. ഹെഡ്‌ഗേവാർ ജിക്കും ബഹുമാനപ്പെട്ട ഗുരുജിമാർക്കും ഞാൻ എൻ്റെ ഹൃദയംഗമമായ ആദരവ് അർപ്പിക്കുന്നു. അവരുടെ ഓർമ്മകൾ കാത്തുസൂക്ഷിക്കുന്ന ഈ സ്മാരക ക്ഷേത്രം സന്ദർശിച്ചതിന് ശേഷം എനിക്ക് അതിയായ ആവേശം തോന്നുന്നു.‘എന്നാണ് സന്ദർശകപുസ്തകത്തിൽ കുറിച്ചത്. രാജ്യസേവനത്തിനായി അർപ്പിതമായ എണ്ണമറ്റ സന്നദ്ധപ്രവർത്തകരെ പ്രചോദിപ്പിക്കുന്നതിൽ സ്മാരകത്തിൻ്റെ പങ്കും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. “ഇന്ത്യൻ സംസ്കാരം, ദേശീയത, സംഘടന എന്നിവയുടെ മൂല്യങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ഈ പുണ്യസ്ഥലം രാഷ്ട്ര സേവനത്തിൽ മുന്നോട്ട് പോകാൻ ഞങ്ങളെ പ്രചോദിപ്പിക്കുന്നു.ഈ സ്ഥലവുമായി ബന്ധപ്പെട്ട എല്ലാ മഹത്തായ വ്യക്തികളുടെയും അർപ്പണബോധവും കഠിനാധ്വാനവും രാജ്യത്തെ സേവിക്കാൻ പ്രതിജ്ഞാബദ്ധരായ ദശലക്ഷക്കണക്കിന് സന്നദ്ധപ്രവർത്തകർക്ക് ഊർജ്ജ സ്രോതസ്സായി വർത്തിക്കുന്നു. നമ്മുടെ പ്രയത്നങ്ങളിലൂടെ ഭാരതമാതാവിൻ്റെ മഹത്വം തുടർന്നും പ്രകാശിക്കട്ടെ,” എന്നും അദ്ദേഹം കുറിച്ചു. നാഗ്പൂരിൽ…
കൊച്ചി: ട്രെയിനിടിച്ച് മരിച്ച രാജസ്ഥാന് സ്വദേശിയുടെ പഴ്സിൽ നിന്ന് പണം മോഷ്ടിച്ച സബ് ഇൻസ്‌പെക്ടറെ സസ്പെൻഡ് ചെയ്തു. ആലുവ പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സലിമിനെയാണ് റൂറൽ എസ്പി സസ്‌പെൻഡ് ചെയ്തത്. ട്രെയിന് തട്ടി മരിച്ച രാജസ്ഥാന് സ്വദേശിയുടെ പഴ്സില് നിന്നാണ് ഇയാള് പണം അപഹരിച്ചത്. പേഴ്സിൽ 8000 രൂപയാണ് ഉണ്ടായിരുന്നത്. പോലീസ് പണം എണ്ണിതിട്ടപ്പെടുത്തി പഴ്സിൽ സൂക്ഷിച്ചിരുന്നു. ഇതിനുശേഷമാണ് സലീം ഇതിൽ നിന്ന് 3000 രൂപ കൈക്കലാക്കിയത് . സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നാണ് എസ്ഐയെ സസ്‌പെൻഡ് ചെയ്തത് . എന്നാൽ, ഇൻക്വസ്റ്റിൽ പോലീസിനെ സഹായിച്ച വ്യക്തിക്ക് നൽകാനാണ് പണം കൈപ്പറ്റിയതെന്നാണ് സലിം പറഞ്ഞത്.
കൊച്ചി : എമ്പുരാനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയുമായി നടൻ മോഹൻലാൽ . ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ പ്രതികരണം .ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് തൻ്റെ കടമയാണ്.അതുകൊണ്ടു തന്നെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്നും അദ്ദേഹം പറയുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ട് നിങ്ങളിലൊരാളായാണ് സിനിമാ ജീവിതം ജീവിച്ചത്. നിങ്ങളുടെ സ്നേഹവും വിശ്വാസവും മാത്രമാണ് ശക്തി. അതിൽ കവിഞ്ഞൊരു മോഹൻലാൽ ഇല്ല എന്ന് വിശ്വസിക്കുന്നു – എന്നും അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. ലൂസിഫർ’ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല…
പത്തനംതിട്ട : ആത്മഹത്യ ചെയ്ത ഐബി ഉദ്യോഗസ്ഥ മേഘയുടെ സുഹൃത്തിനെതിരെ ഗുരുതര ആരോപണവുമായി പിതാവ് മധുസൂദനൻ . എടപ്പാൾ സ്വദേശിയായ സുകാന്ത് സുരേഷാണ് തൻ്റെ മകളുടെ പണം മുഴുവൻ തട്ടിയെടുത്തതെന്ന് പിതാവ് ആരോപിച്ചു. മേഘയുടെ കയ്യിൽ ആഹാരം കഴിക്കാനുള്ള പൈസ പോലും ഉണ്ടായിരുന്നുല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞതായും പിതാവ് പറഞ്ഞു. ‘എനിക്ക് സുകാന്തിനെ നേരിട്ട് അറിയില്ല. പരിശീലനം കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സുകാന്തുമായുള്ള ബന്ധം ഞാൻ അറിയുന്നത്. വിവാഹത്തിന് സുകാന്തിൻ്റെ വീട്ടുകാരുമായി ബന്ധപ്പെടാമെന്ന് ഞാൻ അവളോട് പറഞ്ഞു. അന്ന് വീട്ടിൽ ചില പ്രശ്‌നങ്ങൾ ഉള്ളതിനാൽ വിവാഹം മാറ്റിവെക്കണമെന്ന് സുകാന്ത് പറഞ്ഞു. അവളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു. അവളുടെ മരണശേഷം കാര്യങ്ങൾ വ്യക്തമായി. അവളുടെ ശമ്പളം സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് പോയിരുന്നു. കഴിഞ്ഞ മാസം വരെ ഇതായിരുന്നു സ്ഥിതി. ഭക്ഷണം കഴിക്കാൻ പോലും മേഘയുടെ പക്കൽ പണമുണ്ടായിരുന്നില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അവളുടെ സാമ്പത്തിക സ്ഥിതി ഇപ്പോഴാണ് അറിഞ്ഞത്. അവൾക്ക് യാത്ര ചെയ്യാൻ പോലും…
ഗാസ : ഈജിപ്തിൽ നിന്നും ഖത്തറിൽ നിന്നും ലഭിച്ച ഗാസ വെടിനിർത്തൽ നിർദ്ദേശം അംഗീകരിക്കുന്നതായി ഹമാസ് . 2023 ഇസ്രായേൽ അധിനിവേശം വെടിനിർത്തലിനെ ദുർബലപ്പെടുത്തില്ലെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഹമാസ് ചർച്ചാ സംഘത്തെ നയിക്കുന്ന ഹയ്യ പറഞ്ഞു. പുതിയ വെടിനിർത്തൽ നിർദ്ദേശത്തിൽ ഇസ്രായേലിൽ നിന്ന് ഈജിപ്തിന് അനുകൂല സൂചനകൾ ലഭിച്ചതായി സുരക്ഷാ വൃത്തങ്ങൾ പറഞ്ഞു. ഹമാസ് ഓരോ ആഴ്ചയുംഇസ്രായേൽ ബന്ദികളിൽ അഞ്ച് പേരെ മോചിപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിൻ്റെ ആദ്യ ഘട്ടം 15 മാസത്തെ യുദ്ധത്തിന് ശേഷം ജനുവരി 19 ന് പ്രാബല്യത്തിൽ വന്നു. യുദ്ധം നിർത്തി, ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും ചില പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ചെയ്തു.മൂന്ന് ഘട്ടങ്ങളുള്ള കരാറിൻ്റെ രണ്ടാം ഘട്ടം, ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കുന്നതിനും ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുന്നതിനുമുള്ള കരാറുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത് യുദ്ധാനന്തര ഗാസ ക്രമീകരണങ്ങളിൽ ഹമാസിന് പങ്കില്ലെന്ന് ഇസ്രായേലും യുഎസും പറയുന്നു.അതേസമയം ഗാസയിലെ ഇസ്രായേൽ സൈനിക…
തിരുവനന്തപുരം : പൃഥ്വിരാജ് ചിത്രം എമ്പുരാൻ കാണില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. “സത്യം വളച്ചൊടിച്ച്” കാണിക്കുന്ന ചിത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒരു സിനിമ സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ കഴിയില്ല. സത്യത്തെ വളച്ചൊടിച്ച് കഥ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന ഏതൊരു സിനിമയും പരാജയപ്പെടുമെന്നും രാജീവ് ചന്ദ്രശേഖർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. വ്യാഴാഴ്ച സിനിമ റിലീസ് ചെയ്തപ്പോൾ എമ്പുരാൻ ടീമിന് അദ്ദേഹം ആശംസകൾ അറിയിച്ചിരുന്നു . എന്നാൽ ചിത്രത്തിലെ സീനുകൾ വിവാദമായതിനു പിന്നാലെയാണ് പുതിയ നിലപാട്. ‘ ലൂസിഫർ കണ്ടിരുന്നു, എനിക്ക് അത് ഇഷ്ടപ്പെട്ടു. ലൂസിഫറിന്റെ തുടർച്ചയാണെന്ന് കേട്ടപ്പോൾ എമ്പുരാൻ കാണുമെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സിനിമയുടെ നിർമ്മാതാക്കൾ തന്നെ സിനിമയിൽ 17 ഭേദഗതികൾ വരുത്തിയിട്ടുണ്ടെന്നും ചിത്രം വീണ്ടും സെൻസർഷിപ്പിന് വിധേയമാകുന്നുണ്ടെന്നും എനിക്ക് മനസ്സിലായി. മോഹൻലാൽ ആരാധകരെയും മറ്റ് പ്രേക്ഷകരെയും അസ്വസ്ഥരാക്കുന്ന വിഷയങ്ങൾ സിനിമയിലുണ്ടെന്ന് എനിക്ക് മനസ്സിലായി. ഒരു സിനിമയെ ഒരു സിനിമയായി കാണണം. അതിനെ ചരിത്രമായി കാണാൻ…
കൊച്ചി : എമ്പുരാൻ വിവാദത്തിൽ പ്രതികരിച്ച് സംവിധായകനും, ബിജെപി നേതാവുമായ മേജർ രവി. ചില വസ്തുതകളെ മറച്ചു വച്ചിട്ട്, ചില വസ്തുതകൾ മാത്രം പുറത്തുവിട്ടിട്ട്, അവർക്ക് വേണ്ട ഫാക്ടുകളെ മാത്രം എടുത്തൊരു സിനിമ ചെയ്യുമ്പോൾ അത് എന്തുകൊണ്ടാണെന്ന് നോക്കണമെന്ന് മേജർ രവി പറയുന്നു. മോഹൻലാലിനെ വച്ച് അഞ്ച് പടം ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ.പല സിനിമകളും അദ്ദേഹം കണ്ടിട്ടില്ല, കീർത്തിചക്ര വൻ ഹിറ്റായതിന് ശേഷം അദ്ദേഹത്തിന് ഇരിക്കപൊറുതിയില്ലാഞ്ഞിട്ടാണ് അദ്ദേഹം സിനിമ പോയി കണ്ടിരിക്കുന്നത്. പല കാരണവശാലും അഭിനേതാക്കൾക്ക് പടം കാണാൻ പറ്റില്ല. അവരൊന്ന് കഴിഞ്ഞ് മറ്റൊന്നിലേക്ക് പോകും. ഒരിക്കൽ കഥ കേട്ടു കഴിഞ്ഞാൽ പിന്നെ ആ കഥയിൽ ഇടപെടാത്ത ഒരാളാണ് മോഹൻലാൽ .കഥയിൽ തിരുത്ത് വരുത്താനോ ,മറ്റ് അഭിനേതാക്കളുടെ ഡയലോഗോ ഒന്നും വെട്ടിത്തിരുത്തുന്നയാളല്ല മോഹൻലാൽ .26 മിനിട്ടോളം നീളൂന്ന കട്ടിംഗ് ആ ചിത്രത്തിൽ വരുന്നുണ്ട് . അതാണ് അദ്ദേഹം ചെയ്യുന്ന ജസ്റ്റിഫിക്കേഷൻ . അദ്ദേഹം കണ്ടിട്ട് റിലീസാക്കിയ ഒരു സിനിമയില്ല, അത് എനിക്ക്…
പാലക്കാട്: ആലത്തൂരില്‍ ദന്ത ചികിത്സയ്ക്കിടെ യുവതിയുടെ നാവിനും മോണയ്ക്കുമിടയില്‍ ഡ്രില്‍ തട്ടി ഗുരുതര പരിക്ക്. പാലക്കാട് ജില്ലാ ആശുപത്രിയില്‍ യുവതി ചികിത്സയിലാണ്. കാവശ്ശേരി സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഡെന്റല്‍ കെയര്‍ ക്ലിനിക്കിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു. പല്ലില്‍ കമ്പിയിട്ടതുമായി ബന്ധപ്പെട്ട ചികിത്സയ്ക്കിടെ ഡെന്റൽ ഡ്രില്ലര്‍ നാവിനും മോണയ്ക്കുമിടെ തട്ടി മുറിയുകയായിരുന്നു. ചികിത്സാ പിഴവാണെന്ന് ആലത്തൂര്‍ പോലീസ് സ്ഥിരീകരിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും യുവതി പരാതി നല്‍കിയിട്ടുണ്ട്.
പൂർണമായും ശബരിമല പശ്ചാത്തലത്തിൽ പറയുന്ന കഥയാണ് തന്റെ അടുത്ത ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. ജീവിതത്തിൽ ഏറ്റവും വലിയ വിജയം തന്നതും മുന്നോട്ട് പോകാനുള്ള ധൈര്യം തന്നതും മാളികപ്പുറമാണെന്നും അഭിലാഷ് പിള്ള ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . ‘ ജീവിതത്തിൽ ഏറ്റവും വലിയ വിജയം തന്നതും മുന്നോട്ട് പോകാനുള്ള ധൈര്യം തന്നതും മാളികപ്പുറമാണ്, വർഷങ്ങളായി മനസ്സിൽ കൊണ്ട് നടക്കുന്ന അടുത്ത ഒരു വലിയ സ്വപ്നം സാധിക്കാൻ അയ്യപ്പനെ കാണാൻ ഒരിക്കൽ കൂടി പോകാനുള്ള തയ്യാറെടുപ്പു തുടങ്ങുകയാണ്. ഇത്തവണ പൂർണമായും ശബരിമല പശ്ചാത്തലത്തിൽ പറയുന്ന കഥ‘ – എന്നാണ് അഭിലാഷ് പിള്ളയുടെ കുറിപ്പ്.
തിരുവനന്തപുരം: വര്‍ഗ്ഗീയ കലാപം നിരവധി വെള്ളപൂശാൻ ശ്രമിച്ചെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ സിനിമയില്‍ മാറ്റങ്ങള്‍ വരുത്താന്‍ അപേക്ഷ നല്‍കി നിര്‍മ്മാതാക്കള്‍. ഇതിനായി റീജിയണല്‍ സെന്‍സര്‍ബോര്‍ഡിനെ ഗോകുലം മൂവീസ് സമീപിച്ചു. സെന്‍സര്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പരാതികള്‍ ഉയര്‍ന്ന ഭാഗങ്ങള്‍ നീക്കം ചെയ്തു തുടങ്ങി. പതിനേഴ് ഭാഗങ്ങളില്‍ ഭേദഗതികള്‍ വരുത്തും. ചില വിവാദ സംഭാഷണങ്ങള്‍ നിശബ്ദമാക്കിമാറ്റും. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഗോധ്രയില്‍ ട്രെയിന്‍ ആക്രമിച്ച് രാമഭക്തരെ കൂട്ടക്കൊല ചെയ്ത സംഭവം മറച്ചുപിടിച്ചെന്ന് ആരോപിച്ച് ബിജെപി- ആർ എസ് എസ് സംഘടനകൾ രംഗത്തെത്തിയിരിന്നു. ചിത്രത്തിൽ ബലാല്‍സംഗ സീനും കേന്ദ്രആഭ്യന്തരമന്ത്രിയെ പരാമര്‍ശിക്കുന്ന വിവാദ സീനും മാറ്റും. സിനിമയിലെ വില്ലന് ബജ്രംഗി എന്ന പേരിട്ടതടക്കം മാറ്റാനാണ് നിര്‍മ്മാതാക്കള്‍ സ്വയം തീരുമാനിച്ചിരിക്കുന്നത്.
Subscribe to Updates
Get the latest creative news from FooBar about art, design and business.
