Author: Anu Nair

ന്യൂഡൽഹി : ലോക്‌സഭാ സ്പീക്കർ ഓം ബിർല പാർലമെന്റിൽ സംസാരിക്കാൻ അവസരം നിഷേധിക്കുന്നതായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ചില വിഷയങ്ങൾ ഉന്നയിക്കാനുള്ള തന്റെ ആവർത്തിച്ചുള്ള അഭ്യർഥനകൾ അവഗണിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. ‘ ഞാൻ അദ്ദേഹത്തോട് സംസാരിക്കാൻ അനുവദിക്കണമെന്ന് അഭ്യർഥിച്ചു. പക്ഷേ അദ്ദേഹം (സ്പീക്കർ) ഓടിപ്പോയി. എന്നെ സംസാരിക്കാൻ അനുവദിച്ചില്ല. അദ്ദേഹം എന്നെക്കുറിച്ച് അടിസ്ഥാനരഹിതമായ എന്തോ പറഞ്ഞു. അദ്ദേഹം സഭ പിരിച്ചുവിട്ടു, അതിന്റെ ആവശ്യമില്ലായിരുന്നു . ഞാൻ എഴുന്നേൽക്കുമ്പോഴൊന്നും എനിക്ക് സംസാരിക്കാൻ അനുവാദമില്ല. ഞാൻ ഒരു വാക്കുപോലും പറഞ്ഞില്ല. ഏഴെട്ട് ദിവസമായി എന്നെ സംസാരിക്കാൻ സമ്മതിക്കുന്നില്ല. ഇതൊരു പുതിയ തന്ത്രമാണ്. അന്ന് പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചു, എനിക്ക് എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് അനുവാദം നൽകിയില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല’’ – രാഹുൽ ഗാന്ധി പറഞ്ഞു.

Read More

കൊച്ചി: സംഗീതസംവിധായകന്‍ ഷാന്‍ റഹ്‌മാനെതിരെ വഞ്ചന കേസ്. കൊച്ചിയില്‍ സംഗീത നിശ സംഘടിപ്പിച്ചതില്‍ ഷാന്‍ റഹ്‌മാന്‍ 38 ലക്ഷം രൂപ തട്ടിച്ചു എന്ന പരാതിയെ തുടർന്നാണ് കേസെടുത്തിരിക്കുന്നത്. പ്രൊഡക്ഷൻ മാനേജരും, ഷോ ഡയറക്ടറുമായ നിജു രാജ് ആണ് പരാതിക്കാരൻ. എറണാകുളം സൗത്ത് പൊലീസ് ഷാൻ റഹ്മാനും ഭാര്യക്കും എതിരെ കേസെടുത്തു. മുൻകൂർ ജാമ്യം തേടി ജില്ലാ കോടതിയെ സമീപിച്ച ഷാൻ റഹ്മാനോട് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ കോടതി നിർദേശിച്ചു. എന്നാൽ ഇതുവരെ ഹാജരായിട്ടില്ല. ഇക്കഴിഞ്ഞ ജനുവരി 23നാണ് തേവര സേക്രട്ട് ഹാര്‍ട്ട് കോളജ് ഗ്രൗണ്ടില്‍ ഇറ്റേണല്‍ റേ എന്ന മ്യൂസിക് ട്രൂപ്പിന്റെ ഭാഗമായി ഷാന്‍ റഹ്മാന്റെ ‘ഉയിരെ’ സംഗീത പരിപാടി നടന്നത്. സംഗീത നിശയുടെ സംഘാടനം ഏറ്റെടുത്തത് കൊച്ചിയിലെ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയായ അറോറ ആയിരുന്നു. പരിപാടിയുടെ പ്രൊഡക്ഷന്‍, താമസം, ഭക്ഷണം, യാത്ര പാര്‍ക്കിംഗ് ഗ്രൗണ്ടിന്‍റെ പണം തുടങ്ങി ബൗണ്‍സര്‍മാര്‍ക്കു കൊടുക്കേണ്ട തുക വരെ അറോറ ചെലവിട്ടു. ആകെ 38 ലക്ഷം…

Read More

കറാച്ചി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹഫീസ് സയീദിന്റെ ബന്ധുവും ലഷ്‌കര്‍-ഇ-ത്വയ്ബയുടെ പ്രധാന ഫണ്ട് സ്വരൂപകനുമായ ഖാരി ഷഹ്സാദ് പാകിസ്ഥാനില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. തീവ്രമത സംഘടനയായ ജാമിയത്ത് ഉലമ ഇസ്ലാമിന്റെ (ജെയുഐ-എഫ്) വൈസ് പ്രസിഡന്റ് കൂടിയായ ഖാരി ഷഹ്സാദ് തിങ്കളാഴ്ച രാവിലെ ഒരു പ്രാദേശിക പള്ളിയില്‍ പ്രഭാത പ്രാര്‍ത്ഥന നടത്താന്‍ പോകുന്നതിനിടെ കറാച്ചിയിലെ ഖൈറാബാദ് പ്രദേശത്ത് വെച്ചാണ് അജ്ഞാതര്‍ വെടിവച്ചു കൊന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ജെയുഐ-എഫിന്റെ അഞ്ച് നേതാക്കളാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. അതേസമയം, കറാച്ചിയില്‍ മറ്റൊരു ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരനായ അദ്‌നാന്‍ അഹമ്മദ് അജ്ഞാതരുടെ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജെയുഐ-എഫ് നേതാക്കള്‍ക്കെതിരായ മിക്ക ആക്രമണങ്ങളുടെയും ഉത്തരവാദിത്തം ഖൊറാസാന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെന്ന വാദങ്ങളുമുയരുന്നുണ്ട്. ഒരാഴ്ച മുമ്പാണ് ലഷ്‌കറിന്റെ മോസ്റ്റ് വാണ്ടഡ് ഭീകരനും ഹാഫീസ് സയിദിന്റെ അനന്തരവനുമായ അബു ഖത്താനെ അജ്ഞാതന്‍ വെടിവെച്ച് കൊന്നത്. ബന്ധുക്കളും കൂട്ടാളികളും അജ്ഞാതരാല്‍ കൊല്ലപ്പെടുന്നത് പതിവായതോടെ സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ സയീദ് പാക് സൈന്യത്തോട് ആവശ്യപ്പെട്ടതായാണ് വിവരം.

Read More

തിരുവനന്തപുരം: ശബരിമലയില്‍ മമ്മൂട്ടിക്കായി മോഹന്‍ലാല്‍ നടത്തിയ ഉഷപൂജാ വഴിപാട് വിവരം പുറത്തുവിട്ടത് തങ്ങള്‍ അല്ലെന്ന് ദേവസ്വം ബോര്‍ഡ്. ദേവസ്വം ഉദ്യോഗസ്ഥരാരോ ആണ് രസീത് പുറത്തുവിട്ടതെന്ന മോഹന്‍ലാലിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ബോര്‍ഡ്. മോഹന്‍ലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണയില്‍ നിന്നാണ്. ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരല്ല വഴിപാട് രസീത് പരസ്യപ്പെടുത്തിയത്. വഴിപാട് നടത്തിയ ഭക്തന് നല്കിയ രസീതിന്റെ ഭാഗമാണ് പുറത്തുവന്നത്. ദേവസ്വം സൂക്ഷിക്കുന്നത് കൗണ്ടര്‍ഫോയിലാണ്. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തിയ ആള്‍ക്ക് കൈമാറി. ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ബോര്‍ഡ് പത്രക്കുറിപ്പില്‍ പറഞ്ഞു. പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് മോഹന്‍ലാല്‍ വഴിപാടിനെക്കുറിച്ച് സംസാരിച്ചത്.

Read More

കൊല്ലം : “ലഹരിക്കെതിരെ ഒരു തിരി വെട്ടം” എന്ന പേരിൽ ദേശീയ അധ്യാപക പരിഷത്ത് ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പോരാട്ടങ്ങൾക്ക് തുടക്കം കുറിച്ചു. സമൂഹത്തെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന, യുവതലമുറയെ നശിപ്പിക്കുന്ന വിപത്തിനെതിരേ ‘ മയങ്ങല്ലേ മക്കളേ മറക്കല്ലേ മൂല്യങ്ങൾ ‘ എന്ന മുദ്രാവാക്യം ഉയർത്തി കൊല്ലം ജില്ലയിൽ കുണ്ടറയിൽ നടന്ന പരിപാടി പോലീസ് സബ് ഇൻസ്പെക്ടർ കെ .പ്രദീപ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ സാധാരണക്കാരന്റെ കുട്ടികൾ പഠിക്കുന്ന പൊതു വിദ്യാലയങ്ങളിൽ ലഹരിയുടെ അതിപ്രസരം തടയുന്നതിന് വേണ്ടി അധ്യാപക സമൂഹം പരിശ്രമിക്കുമ്പോൾ അവകാശ സംരക്ഷണങ്ങളുടെ പേരിൽ അതിന് തടയിടാനാണ് ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ബഹുഭൂരിപക്ഷം സാധാരണക്കാരന്റെ കുട്ടികളും ലഹരിയുടെ വഴികളിലേക്ക് നടന്നു കയറുകയാണ്. അധ്യാപക സമൂഹത്തെ നിശബ്ദരാക്കുന്ന സാമൂഹ്യ സാഹചര്യമാണ് ഇന്ന് നിലനിൽക്കുന്നത്. അതിനു മാറ്റം വന്നേ കഴിയൂ. അതുകൊണ്ട് തന്നെ നിയമസംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ലഹരിക്കെതിരേ പോരാടാനുള്ള സ്വാത്രന്ത്ര്യം അദ്ധ്യാപകർക്ക് നൽകേണ്ടത് അനിവാര്യമാണ്. ദേശീയ അധ്യാപക പരിഷത്ത് മുന്നോട്ടുവെക്കുന്ന…

Read More

മമ്മൂട്ടിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു . ഇത് ആരാധകർക്കിടയിൽ ആശങ്കയുണ്ടാക്കി. എന്നാൽ ഈ ഊഹാപോഹങ്ങൾക്ക് മറുപടിയായി, മമ്മൂട്ടി സുഖമായിരിക്കുന്നുവെന്നും വിഷമിക്കേണ്ട കാര്യമില്ലെന്നുമാണ് നടൻ മോഹൻലാൽ പറയുന്നത്. എമ്പുരാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പത്രസമ്മേളനത്തിൽ, മോഹൻലാലിന്റെ ശബരിമല സന്ദർശനത്തെക്കുറിച്ച് ചോദ്യമുയർന്നു . മമ്മൂട്ടിയ്ക്ക് വേണ്ടി വഴിപാട് നടത്തിയതും ചർച്ചയായി. ചോദ്യത്തിന് മറുപടിയായി, പ്രാർത്ഥന ഒരു വ്യക്തിപരമായ പ്രവൃത്തിയാണെന്നും അത് ഒരു കാഴ്ചയായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു. “ഇത് ഉറക്കെ പറയാനോ വലിയ കാര്യമാക്കാനോ ഉള്ള ഒന്നല്ല. ആളുകൾ എപ്പോഴും മറ്റുള്ളവർക്കുവേണ്ടി പ്രാർത്ഥിക്കുന്നു, അവർ അങ്ങനെ ചെയ്യുമ്പോൾ അത് ഒരു നല്ല കാര്യമാണ്,” മോഹൻലാൽ പറഞ്ഞു. “അദ്ദേഹം സുഖമായിരിക്കുന്നു. അദ്ദേഹത്തിന് ഒരു ചെറിയ പ്രശ്‌നമുണ്ടായിരുന്നു, ആർക്കും സംഭവിക്കാവുന്ന ഒന്ന്. അത്രയേയുള്ളൂ. വിഷമിക്കേണ്ട കാര്യമില്ല.” അദ്ദേഹം കൂട്ടിച്ചേർത്തു. ശബരിമലയിൽ മമ്മൂട്ടിയുടെ പേരിൽ മോഹൻലാലിന്റെ വഴിപാടുകൾ അടുത്തിടെ വാർത്തകളിൽ ഇടം നേടിയിരുന്നു. മമ്മൂട്ടിയുടെ ജന്മനക്ഷത്രമായ വിശാഖം നാളിൽ മുഹമ്മദ് കുട്ടി…

Read More

തിരുവനന്തപുരം : മന്ത്രി പി. രാജീവിന് അമേരിക്കയിലേക്ക് പോകാനുള്ള അനുമതി നിഷേധിച്ച് കേന്ദ്ര സർക്കാർ . മാർച്ച് 28 മുതൽ ഏപ്രിൽ 1 വരെ വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന അമേരിക്കൻ സൊസൈറ്റി ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷന്റെ ഉച്ചകോടിയിൽ പങ്കെടുക്കാൻ മന്ത്രിയെ ക്ഷണിച്ചിരുന്നു. എന്നാൽ ഒരു മന്ത്രി പങ്കെടുക്കാൻ പര്യാപ്തമായ പരിപാടിയല്ല ഇതെന്നാണ് വിദേശകാര്യമന്ത്രാലയത്തിന്റെ വിലയിരുത്തൽ . ബെയ്‌റൂട്ടിൽ മോർ ഗ്രിഗോറിയോസ് ജോസഫിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം യുഎസിലേക്ക് പറക്കാനായിരുന്നു രാജീവിന്റെ പദ്ധതി .മന്ത്രിയെ കൂടാതെ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും കെഎസ്‌ഐഡിസി മാനേജിംഗ് ഡയറക്ടറും ഉൾപ്പെടെ കേരള സർക്കാരിന്റെ നാല് പ്രതിനിധികളും യുഎസ് യാത്രയ്ക്ക് അനുമതി തേടി കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.

Read More

ചെന്നൈ : അന്തരിച്ച സംവിധായകനും നടനുമായ മനോജ് ഭാരതിയ്ക്ക് തമിഴ് സിനിമാലോകത്തിന്റെ അന്ത്യാജ്ഞലി. കഴിഞ്ഞ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അദ്ദേഹം അന്തരിച്ചത് . പ്രശസ്ത സംവിധായകൻ ഭാരതി രാജയുടെ മകനാണ്. ഈ മാസം ആദ്യം മനോജിനെ ബൈപ്പാസ് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. വിശ്രമത്തിനിടെയായിരുന്നു വീണ്ടും ഹൃദയാഘാതമുണ്ടായത്. മനോജ് ഭാരതിയുടെ മരണത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉൾപ്പെടെയുള്ള നേതാക്കളും , വിജയ്, സൂര്യ , സംഗീതജ്ഞൻ ഇളയരാജ ഉൾപ്പെടെയുള്ളവരും അനുശോചനം രേഖപ്പെടുത്തി. മലയാള നടി നന്ദനയാണ് മനോജിന്റെ ഭാര്യ . ആരതിക, മതിവധാനി എന്നീ രണ്ട് പെൺമക്കളുമുണ്ട്. 1999-ല്‍ ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന ചിത്രത്തിലൂടെയാണ് മനോജ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്.പിന്നീട് സമുദ്രം, കടല്‍ പൂക്കള്‍, അല്ലി അര്‍ജുന, വര്‍ഷമെല്ലാം വസന്തം, പല്ലവന്‍, ഈറ നിലം, മഹാ നടികന്‍, അന്നക്കൊടി, മാനാട് തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചു. 2022-ലെ വിരുമന്‍ ആയിരുന്നു അവസാനം അഭിനയിച്ച ചിത്രം.

Read More

കൊച്ചി : ആശാ വർക്കർമാരെ സർക്കാർ പരിഹസിക്കുകയാണെന്ന് നടൻ ജോയ് മാത്യൂ . സ്ത്രീകളെ അപഹസിക്കുന്നു , ചർചയ്ക്കും വിളിക്കുന്നില്ല . ആശാ വർക്കാർമാരോട് സർക്കാർ മുഷ്ക് കാണിക്കുകയാണെന്നും ജോയ് മാത്യൂ പറഞ്ഞു. സംസ്ഥാനത്ത് ജനാധിപത്യരീതി നടപ്പാക്കുന്നില്ല . യുവജന സംഘടനകൾ പാർട്ടിയുടെ അടിമകൾ . സ്വന്തമായി വ്യക്തിത്വം ഇല്ലാത്ത അടിമകൾ .ആമസോൺ കാടുകൾ കത്തിയാൽ ബ്രസീൽ എംബസിയ്ക്ക് മുന്നിൽ പോയി സമരം ചെയ്യും . അപ്പോഴായിരിക്കും ബ്രസീൽ എംബസി പോലും ആമസോൺ കാടുകൾ കത്തിയ കാര്യം അറിയുക. ഫെയ്സ്ബുക്കിൽ വലിയ വിപ്ലവം ഒക്കെ എഴുതും . അവർക്കൊന്നും ആശമാരുടെ കാര്യത്തിൽ ഒരു പോസ്റ്റ് പോലും ഇടാനുള്ള ധൈര്യമോ, ബോധമോ ഇല്ല . തമിഴ്നാട്ടിൽ സിഐടിയു ആണ് ആശാ സമരം നടത്തുന്നത്. നമ്മുടെ മുഖ്യമന്ത്രി എല്ലാ അർത്ഥത്തിലും സ്റ്റാലിന് പഠിക്കുകയാണെന്നും ജോയ് മാത്യൂ പറഞ്ഞു.

Read More

ന്യൂഡൽഹി : 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ കോൺഗ്രസും , ഇൻഡി മുന്നണീയിലെ സഖ്യകക്ഷികളും ശതകോടീശ്വരൻ ജോർജ്ജ് സോറോസിന്റെ പണം ഉപയോഗിച്ചുവെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . എ.എൻ.ഐക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് യോഗിയുടെ പരാമർശം. “അവർ പ്രചാരണം നടത്തി, പ്രചാരണം മാത്രമല്ല, വിദേശ പണവും ഉണ്ടായിരുന്നു . ജോർജ്ജ് സോറോസ് വളരെ മുമ്പുതന്നെ അത് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളിൽ വിദേശ പണം ഉൾപ്പെട്ടിരുന്നുവെന്നും അതിൽ കോൺഗ്രസും ഐ.എൻ.ഡി.ഐ ബ്ലോക്കിലെ മറ്റ് പാർട്ടികളും നേരിട്ടും അല്ലാതെയും ഇടപെട്ടിരുന്നുവെന്നും അതുവഴി അവർ തിരഞ്ഞെടുപ്പുകളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ഞാൻ പറയുന്നു. ഇത് ദേശദ്രോഹത്തിന്റെ വിഭാഗത്തിൽ പെടുന്നു.”യോഗി പറഞ്ഞു. കുനാൽ കമ്രയെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദത്തെക്കുറിച്ചും യോഗി സംസാരിച്ചു . “ആവിഷ്കാര സ്വാതന്ത്ര്യത്തെ ആക്രമിക്കാൻ ഉപയോഗിക്കാൻ കഴിയില്ല. രാജ്യത്തെ വിഭജിക്കാനും ഭിന്നതകൾ കൂടുതൽ ആഴത്തിലാക്കാനും ചിലർ സംസാര സ്വാതന്ത്ര്യത്തെ ജന്മസിദ്ധാവകാശമായി കണക്കാക്കുന്നത് നിർഭാഗ്യകരമാണ്,” യോഗി പറഞ്ഞു

Read More