മലപ്പുറം: ജമ്മു കശ്മീരിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന മലയാളി സൈനികനും ഭാര്യയും മരിച്ചു. പെരുവള്ളൂർ പാലപ്പെട്ടിപ്പാറ ഇരുമ്പൻകുടുക്ക് സിപിഎം ബ്രാഞ്ച് സെക്രട്ടറി ബാലകൃഷ്ണൻ്റെയും ശാന്തയുടെയും മകൻ പള്ളിക്കര നിധീഷ് (31) , ഭാര്യ കെ ആർ റിൻഷ (31) എന്നിവരാണ് മരിച്ചത്.
കണ്ണൂർ പിണറായി സ്വദേശി തയ്യിൽ വസന്തയുടെയും പരേതനായ സൂരജിൻ്റെയും മകളാണ് മരിച്ച റിൻഷ. മൃതദേഹങ്ങൾ സംസ്കാര ചടങ്ങുകൾക്കായി ശനിയാഴ്ച നാട്ടിലെത്തിക്കും.ജമ്മു കശ്മീരിലെ സാംബയിലെ ക്വാർട്ടേഴ്സിൽ വിഷം കഴിച്ച് അബോധാവസ്ഥയിൽ കണ്ടെത്തിയ ഇരുവരെയും സൈനിക ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
നിധീഷ് 13 വർഷമായി മദ്രാസ് 3 റെജിമെൻ്റിൽ നായിക് ആണ് . റിൻഷ കേരള പോലീസിൽ സിപിഒ റാങ്കിലുള്ള ട്രെയിനിയുമാണ്. ഡിസംബറിൽ നിധീഷ് അവധിക്ക് നാട്ടിലെത്തിയപ്പോൾ റിൻഷയും ജമ്മുവിലേക്ക് തിരികെ പോയിരുന്നു. മരണത്തിന് പിന്നിലെ കാരണങ്ങൾ വ്യക്തമല്ല. നിധീഷിൻ്റെ അടുത്ത ബന്ധുക്കളിൽ ചിലർ ജമ്മുവിൽ എത്തിയിട്ടുണ്ട്.