ഇടുക്കി: രാജാക്കാട് അരമനപ്പാറ എസ്റ്റേറ്റിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. കുഞ്ഞിൻ്റെ ശരീരത്തിന്റെ മുകൾഭാഗം മാത്രമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.
മറുനാടൻ തൊഴിലാളികളുടെ ലൈൻ ഹൗസുകൾക്ക് സമീപമുള്ള ഏലത്തോട്ടത്തിൽ പ്ലംബിംഗ് ജോലിക്ക് വന്ന തൊഴിലാളികളാണ് രാവിലെ 11.30 ഓടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തുമ്പോൾ നായ്ക്കൾ പാതി തിന്ന നിലയിലായിരുന്നു. തൊഴിലാളികൾ ഉടൻ രാജാക്കാട് പോലീസിൽ വിവരം അറിയിച്ചു.
കുട്ടിയുടെ അമ്മ ജാർഖണ്ഡ് സ്വദേശിനിയാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. കുഞ്ഞിൻ്റെ പിതാവ് മരിച്ചതായി കരുതുന്നു പോലീസ് പറഞ്ഞു.മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മാറ്റി . പോസ്റ്റ്മോർട്ടം പൂർത്തിയായാൽ മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് പോലീസ് പറഞ്ഞു.