പാലക്കാട്: പാലക്കാട് ആറാം ക്ലാസ് വിദ്യാർത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചിറ്റൂർ അഞ്ചാം മൈൽ സ്വദേശി വടിവേലു-രതിക ദമ്പതികളുടെ മകൾ അനാമികയാണ് മരിച്ചത്. വീട്ടിനുള്ളിൽ സാരിയിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചിറ്റൂർ വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ് അനാമിക. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്
മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും അവ്യക്തത തുടരുകയാണ്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സ്കൂളിൽ അനാമികയെ സാരമായി ബാധിച്ചേക്കാവുന്ന വഴക്കുകളോ മറ്റോ ഉണ്ടോയെന്നും പോലീസ് അന്വേഷിക്കും. കുട്ടിക്ക് എന്തെങ്കിലും മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കും.