- ടിപ്പററിയിലെ ആക്രമണം; കൗമാരക്കാരിയ്ക്കും സ്ത്രീയ്ക്കുമെതിരെ കുറ്റം ചുമത്തി
- കോർക്കിൽ ഹോളി ആഘോഷം
- വെസ്റ്റ്മീത്തിൽ വാഹനാപകടം; അഞ്ച് പേർക്ക് പരിക്ക്
- റിക്കെൽട്ടണും ഹിറ്റ്മാനും കസറി; കൊൽക്കത്തയെ വീഴ്ത്തി മുംബൈ
- നാല് വിവാഹങ്ങൾക്ക് തടയിടും : അസമിൽ യൂണിഫോം സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ
- സൗദി അറേബ്യയിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ മിസൈൽ, ഡ്രോൺ ആക്രമണം : അവാക്സ് വിമാനം തകർന്നു
- സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ടിവികെ : വിജയ് മത്സരിക്കുന്നത് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റിലും
- എൽഡിഎഫിന്റെ തുടർഭരണം ഗിമ്മിക്കുകളിലൂടെ നേടിയതല്ല : ജനം ഞങ്ങളെ വിലയിരുത്തട്ടെയെന്ന് പിണറായി
Author: Anu Nair
കൊച്ചി: റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മോഹൻലാൽ നായകനായ ‘എമ്പുരാൻ’ ഓൺലൈനിൽ . സിനിമയുടെ പൈറേറ്റഡ് ഫയലുകൾ ടെലിഗ്രാം ഗ്രൂപ്പുകളിലും തമിഴ്റോക്കേഴ്‌സ്, ഫിലിംസില എന്നിവയുൾപ്പെടെ ചില വെബ്‌സൈറ്റുകളിലുമാണ് പ്രചരിച്ചത് . നിർമ്മാതാക്കളുടെ പരാതിയെ തുടർന്ന് കേരള പോലീസിൻ്റെ സൈബർ വിഭാഗം അന്വേഷണം ആരംഭിച്ചു. പൈറേറ്റഡ് കോപ്പികൾ ഷെയർ ചെയ്യുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യുന്നവർ പോലീസ് നിരീക്ഷണത്തിലാണ് . തിയേറ്ററുകളിൽ ആദ്യ ഷോ കഴിഞ്ഞ് മണിക്കൂറുകൾക്കകം ചിത്രം ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടതായാണ് വിവരം. പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ ബുധനാഴ്ചയാണ് ലോകമെമ്പാടും റിലീസ് ചെയ്തത്.ഡിസംബറിൽ, ബേസിൽ ജോസഫ്-നസ്രിയ നസീം അഭിനയിച്ച ‘സൂക്ഷ്മദർശിനി’ തിയറ്ററുകളിൽ റിലീസ് ചെയ്തതിന് തൊട്ടുപിന്നാലെ ഓൺലൈനിൽ എത്തിയിരുന്നു.വിക്കി കൗശലിൻ്റെ ‘ഛാവ’ ഓൺലൈനിൽ ചോർത്തിയെന്നാരോപിച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മുംബൈ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു.
കൊച്ചി : സിനിമാക്കാർ പ്രേക്ഷകരെ കാണുന്നത് വെറും കഴുതകളും, കറവ പശുക്കളുമായാണെന്ന് സന്തോഷ് പണ്ഡിറ്റ്. ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ , ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നതാണർത്ഥമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പലരും സിനിമയിൽ പാവങ്ങളെ സഹായിക്കുന്നു, സിനിമയിൽ അനീതിക്ക് എതിരെ പൊരുതുന്നു. സ്ത്രീ സുരക്ഷക്ക് വേണ്ടി സിനിമയിൽ എന്തൊക്കെയോ കാട്ടി കൂട്ടുന്നു. വ്യക്തി ജീവിതത്തിൽ ഇതിൻ്റെ പത്തിൽ ഒന്ന് പോലുമില്ല . ബിസിനസ് മാത്രം നോക്കി ജീവിക്കുന്നവരാണിവരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം…. പണ്ഡിറ്റിൻ്റെ സിനിമ നിരീക്ഷണം ഈ സിനിമാക്കാർ എന്ന വിഭാഗം ഒരിക്കലും ഇത്രയും സ്നേഹമോ , ബഹുമാനമോ അർഹിക്കുന്നവർ അല്ല എന്നതാണ് സത്യം.. അവർക്ക് നിങ്ങടെ പണം ഇഷ്ടമാണ്, നിങ്ങളെ ഇഷ്ടമല്ല എന്നർത്ഥം. സിനിമയിൽ അഭിനയിക്കുക, സംവിധാനം ചെയ്യുക എന്നതൊക്ക അവരുടെ തൊഴിൽ മാത്രമാണ്.. എന്നാല് പ്രേക്ഷകർ…
ശ്രീനഗർ ; കശ്മീരിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പേരെ വധിച്ച് സുരക്ഷാ സേന . അഞ്ച് സൈനികർക്ക് പരിക്കേറ്റു. കത്വ ജില്ലയിലെ വിദൂര വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. നുഴഞ്ഞുകയറ്റക്കാരായ അഞ്ചോളം വരുന്ന തീവ്രവാദി സംഘത്തെ തുരത്താനുള്ള ശ്രമമാണ് സുരക്ഷാ സേന നടത്തിയത്. രാജ്ബാഗിലെ ഘടി ജുഥാന മേഖലയിലെ ജാഖോലെ ഗ്രാമത്തിന് സമീപം കേന്ദ്രീകരിച്ച് നടന്ന വെടിവയ്പ്പിൽ ഏകദേശം അഞ്ച് ഭീകരർ ഉൾപ്പെട്ടിരുന്നു . ആദ്യ റൗണ്ട് വെടിവയ്പ്പിൽ സ്‌പെഷ്യൽ പോലീസ് ഓഫീസർ ഭരത് ചലോത്രയ്ക്ക് മുഖത്ത് മുറിവേറ്റു. അതേസമയം സബ് ഡിവിഷണൽ പോലീസ് ഓഫീസർ (എസ്ഡിപിഒ) ഉൾപ്പെടെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ വെടിവയ്പ്പ് നടന്ന സ്ഥലത്തിന് സമീപം കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്.
മലപ്പുറം: വളാഞ്ചേരിയിൽ മയക്കുമരുന്ന് കുത്തിവയ്പ്പിനായി ഒരേ സിറിഞ്ച് ഉപയോഗിച്ച 10 പേർക്ക് എച്ച് ഐ വി സ്ഥിരീകരിച്ചു.കഴിഞ്ഞ രണ്ട് മാസമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രദേശവാസികളും മറുനാടൻ തൊഴിലാളികളും രോഗബാധിതരിൽ ഉൾപ്പെടുന്നുവെന്ന് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു. ജനുവരിയിൽ കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റി ലൈംഗികത്തൊഴിലാളികളും മയക്കുമരുന്ന് ഉപയോഗിക്കുന്നവരും ഉൾപ്പെടെ ഉയർന്ന അപകടസാധ്യതയുള്ള ഗ്രൂപ്പുകൾക്കിടയിൽ പഠനം നടത്തിയിരുന്നു. സർവേയിൽ വളാഞ്ചേരിയിൽ ഒരു എച്ച്ഐവി കേസാണ് ആദ്യം കണ്ടെത്തിയത്. ഈ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ അന്വേഷണം ആരോഗ്യ ഉദ്യോഗസ്ഥരെ ഒരു വലിയ മയക്കുമരുന്ന് ശൃംഖലയിലേക്ക് നയിച്ചു. തൽഫലമായി, ആരോഗ്യവകുപ്പ് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും പരിശോധിച്ചു, ഒമ്പത് പേർക്ക് കൂടി എച്ച്ഐവി സ്ഥിരീകരിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവർ ഒരേ സൂചികൾ പങ്കിടുകയും അതേ സിറിഞ്ചുകൾ വീണ്ടും ഉപയോഗിക്കുകയും ചെയ്തതായി കണ്ടെത്തി . കുത്തിവയ്പ്പിലൂടെയുള്ള മയക്കുമരുന്ന് ഉപയോഗം കാരണം, സംസ്ഥാനത്ത് ശരാശരി പത്തിലധികം ആളുകൾ ഓരോ മാസവും…
ക്വറ്റ: തെക്ക് പടിഞ്ഞാറൻ പാകിസ്ഥാനിൽ നടന്ന ഭീകരാക്രമണങ്ങളിൽ എട്ട് പേർ കൊല്ലപ്പെട്ടു . പാകിസ്ഥാനിലെ ചൈനീസ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ ആസ്ഥാനമായ ഗ്വാദർ ജില്ലയിലെ തീരദേശ പട്ടണമായ പാസ്നിയിലാണ് സംഭവം.പാസഞ്ചർ ബസുകളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യം വച്ച് രണ്ടിടങ്ങളിലായാണ് ആക്രമണങ്ങൾ നടന്നത് . സംഭവത്തിന്റെ ഉത്തരവാദിത്തം ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി ഏറ്റെടുത്തിട്ടുണ്ട്. ബലൂചുകളല്ലാത്തവരേയും സുരക്ഷാ ഉദ്യോഗസ്ഥരേയും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.പ്രധാന ഹൈവേകളുടെ നിയന്ത്രണം ഏറ്റെടുത്ത് പോസ്റ്റുകൾ സ്ഥാപിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ആക്രമണം ഭീരുത്വവും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യവുമാണെന്ന് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി പ്രസ്താവനയിൽ പറഞ്ഞു.വ്യാഴാഴ്ച ഉച്ചതിരിഞ്ഞ്, പ്രവിശ്യാ തലസ്ഥാനമായ ക്വറ്റയിലെ തിരക്കേറിയ മാർക്കറ്റിൽ പോലീസ് വാഹനത്തിന് സമീപം മോട്ടോർ സൈക്കിളിൽ ഘടിപ്പിച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു. സംഭവത്തിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
തിരുവനന്തപുരം: ആശ്രിത നിയമന വ്യവസ്ഥകൾ പുതുക്കി സംസ്ഥാന സർക്കാർ. സർക്കാർ സർവീസിലിരിക്കെ മരിക്കുമ്പോൾ 13 വയസ് തികഞ്ഞ മക്കൾക്ക് മാത്രമേ ആശ്രിത നിയമനത്തിന് അർഹതയുള്ളൂ . വിധവ/വിഭാര്യൻ , മകൻ, മകൾ, ദത്തുപുത്രൻ, ദത്തുപുത്രി എന്നീ ആശ്രിതർക്ക് മുൻഗണനാ ക്രമം. ജീവനക്കാരൻ അവിവാഹിതനാണെങ്കിൽ, മുൻഗണനാ ക്രമം അച്ഛൻ, അമ്മ, അവിവാഹിതയായ സഹോദരി, സഹോദരൻ എന്നിങ്ങനെയാകും. മരണസമയത്ത് ജീവനക്കാരൻ വിവാഹമോചനം നേടിയിട്ടുണ്ടെങ്കിലും, മകൻ, മകൾ, ദത്തുമക്കൾ എന്നിവർ അർഹരായിരിക്കും. സർവീസ് നീട്ടിക്കൊടുക്കൽ വഴിയോ, പുനർനിയമനം വഴിയോ സർവീസിൽ തുടരുന്നതിനിടെയാണ് മരണപ്പെടുന്നതെങ്കിൽ ആ ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. മാത്രമല്ല മരണപ്പെട്ട ജീവനക്കാരന്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ലെന്നതുമാണ് പുതിയ വ്യവസ്ഥകൾ. മരിച്ചയാൾ പുനർവിവാഹം കഴിച്ചിട്ടുണ്ടെങ്കിലും മുൻ വിവാഹങ്ങളിലെ കുട്ടികൾക്കും അർഹതയുണ്ടാകും. കോളേജ് പ്രിൻസിപ്പൽമാർ ഉൾപ്പെടെ സർക്കാർ സ്ഥാപനങ്ങളിലെ അധ്യാപകരുടെ ആശ്രിതർക്ക് അർഹതയുണ്ടാകും. എന്നാൽ എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ആശ്രിതർക്ക് ഇത്തരം നിയമനം ഉണ്ടാകില്ല.
ന്യൂഡൽഹി ; രാമനവമി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും . പുതിയ പാമ്പൻ പാലവും പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്യും. 2025 ഏപ്രിലിൽ പ്രവർത്തനക്ഷമമാകുന്ന പാമ്പൻ പാലത്തിന് 2.10 കിലോമീറ്റർ നീളമുണ്ട്. പാമ്പൻ പാലം തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായാണ് വിവരം. രാജ്യത്തെ ആദ്യ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലമാണിത് . ദക്ഷിണ റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥരും അടുത്തിടെ പാലം പരിശോധിച്ചു. ഇതിനൊപ്പം ചെന്നൈയിലെ പുതിയ എസി സബേർബൻ സർവീസ് അടക്കമുള്ള മറ്റു ചില റെയിൽവേ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 4, 5 തീയതികളിൽ പ്രധാനമന്ത്രി മോദി ശ്രീലങ്ക സന്ദർശിക്കും. ഇതിനുശേഷം അദ്ദേഹം രാമേശ്വരത്തേക്ക് പോകും. രാമേശ്വരം ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ഇതിനുമുമ്പ് ഇവിടെ ഒരു പഴയ പാലം ഉണ്ടായിരുന്നു. ഈ പാലം 1914 ലാണ് നിർമ്മിച്ചത്. 108 വർഷങ്ങൾക്ക് ശേഷം, 2022 ൽ, ഈ പാലത്തിന്റെ മോശം…
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഇന്ത്യൻ പൗരത്വം സംബന്ധിച്ച വിഷയം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്രസർക്കാർ ഡൽഹി ഹൈക്കോടതിയെ അറിയിച്ചു.ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യായ, തുഷാർ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. രാഹുലിന്റെ പൗരത്വം സംബന്ധിച്ച് തീരുമാനമെടുക്കാൻ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്എ) നിർദ്ദേശം നൽകണമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ആവശ്യപ്പെട്ടിരുന്നു. ഇതിൽ “വിഷയം പരിഗണനയിലാണ്,” എന്നാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ പറഞ്ഞത്. സമാനമായ കേസ് ഏറ്റെടുത്ത അലഹബാദ് ഹൈക്കോടതി, നടപടിക്രമങ്ങളുടെ ഫലം അറിയിക്കാൻ അടുത്തിടെ മന്ത്രാലയത്തിന് നാല് ആഴ്ച സമയം അനുവദിച്ചതായും ബെഞ്ചിനെ അറിയിച്ചു. തുടർന്ന് “ഞങ്ങൾക്ക് നിർബന്ധിക്കാൻ കഴിയില്ല. നടപടികൾ മന്ത്രാലയത്തിന് മുന്നിലാണ്. തീരുമാനമെടുക്കേണ്ടത് മന്ത്രാലയമാണ്. മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ ഞങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയില്ല, കൂടാതെ മന്ത്രാലയത്തിന് മുമ്പാകെയുള്ള നടപടിക്രമങ്ങളിൽ കക്ഷിയായ ആർക്കും ഒരു നിർദ്ദേശവും നൽകാൻ കഴിയില്ല,” എന്ന് കോടതി വ്യക്തമാക്കി.
മലപ്പുറം ; അരീക്കോട് വൻ എം ഡി എം എ വേട്ട . 196 ഗ്രാം രാസലഹരിയുമായി രണ്ട് പേർ പിടിയിൽ . ഊർനാട്ടിരി സ്വദേശി അസീസ്, എടവണ്ണ സ്വദേശി ഷമീർ ബാബു എന്നിവരാണ് പിടിയിലായത്. പള്ളിപ്പടി തേക്കിൻ ചുവട്ടിൽ വച്ചാണ് ഇരുവരും പിടിയിലായത്. രണ്ടു കാറുകളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബാംഗ്ലൂരില്‍ നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എംഡി എം എ കൈമാറാന്‍ ഒരുങ്ങുന്ന സമയത്താണ് വില്‍പനക്കാരനെയും വാങ്ങിക്കാന്‍ വന്ന ആളെയും അരീക്കോട് പൊലീസും ഡാന്‍സാഫും ചേര്‍ന്ന് പിടിച്ചത്. അസീസ് അറബി അസീസ് എന്നാണ് അറിയപ്പെടുന്നത്. ഇയാള്‍ നിരവധി മയക്കുമരുന്ന് കേസില്‍ പ്രതിയാണ്. കഴിഞ്ഞദിവസം ലഹരി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ക്കെതിരെ സദാചാര പൊലീസിങ്ങ് ആരോപിച്ച് അരീക്കോട് പൊലീസില്‍ അസീസ് പരാതിപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇയാളെ മാരക ലഹരി മരുന്നുമായി പിടികൂടിയത്.
ലക്നൗ ; ചിലർക്ക് ബുൾഡോസർ ഭാഷ മാത്രമാണ് മനസിലാകുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . ദേശീയ മാദ്ധ്യമം നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ നിയമം ലംഘിക്കുന്നവർക്ക് നിയമ ചട്ടക്കൂടിനുള്ളിൽ നിന്ന് തന്നെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും . ചിലരെ അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ മനസിലാക്കി കൊടുക്കേണ്ടി വരും .അവർക്ക് മനസിലാകുന്നത് ബുൾഡോസർ ഭാഷയാകും. അപ്പോൾ ബുൾഡോസർ നടപടി വേണ്ടി വരും . നീതിയിൽ വിശ്വസിക്കുന്നവർക്ക് നീതി ലഭിക്കുന്നു. നീതിയും നിയമവും സ്വന്തം കൈകളിൽ എടുക്കുന്നവരെ നിയമത്തിന്റെ ചട്ടക്കൂടിൽ നിന്ന് പാഠം പഠിപ്പിക്കുന്നു. അത് അവർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിക്കണം.നമ്മെ ആക്രമിക്കാൻ അക്രമാസക്തനായി ആരെങ്കിലും നമ്മുടെ മുന്നിൽ വന്നാൽ, നമ്മൾ അവന്റെ മുന്നിൽ നിൽക്കണോ? ഇല്ല, അവൻ ഒരു അക്രമാസക്തനായി വന്നാൽ, അവിടെ അവന്റെ അക്രമത്തിന് നമ്മൾ മറുപടി നൽകേണ്ടിവരും,”-അദ്ദേഹം പറഞ്ഞു
Subscribe to Updates
Get the latest creative news from FooBar about art, design and business.
