വയനാട് ; കുടുംബത്തിലെ നാലു പേരെ കൊലപ്പെടുത്തി വയനാട് സ്വദേശി.കർണാടകയിലെ കൂർഗിലാണ് സംഭവം . കൊലപാതകവുമായി ബന്ധപ്പെട്ട് വയനാട് തിരുനെല്ലി സ്വദേശി ഗിരീഷ് (38) ആണ് പിടിയിലായത്.
വ്യാഴാഴ്ച രാത്രി മദ്യലഹരിയിലായിരുന്ന ഗിരീഷ് തർക്കത്തെ തുടർന്ന് വീട്ടുകാരെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഭാര്യ മാഗി (30), മകൾ കാവേരി (5), ഭാര്യാപിതാവ് കറിയ (75), ഭാര്യാമാതാവ് ഗൗരി (70) എന്നിവരാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിന് ശേഷം ഗിരീഷ് കർണാടകയിൽ നിന്ന് രക്ഷപ്പെട്ടു. എന്നാൽ, വയനാട് പോലീസുമായി ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിൽ കർണാടക പോലീസ് വെള്ളിയാഴ്ച വയനാട് തലപ്പുഴയിലെ ഒളിത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടി. തുടർനടപടികൾക്കായി ഇയാളെ കൂർഗിലേക്ക് കൊണ്ടുപോയി.തിരുനെല്ലിയിലെ ഉണ്ണിക്കപ്പറമ്പ് സ്വദേശിയായ ഗിരീഷ് ഏഴ് വർഷം മുമ്പാണ് കർണാടക സ്വദേശിയായ മാഗിയെ വിവാഹം കഴിച്ചത്.