ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നെസ് അലവന്‍സും പെന്‍ഷന്‍കാര്‍ക്ക് ഡിയര്‍നെസ് റിലീഫും അധികമായി അനുവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നല്കി.
നിലവിലുള്ള അടിസ്ഥാന ശമ്പളത്തിന്റെയും പെന്‍ഷന്റെയും 55 ശതമാനം ഡിഎ ഇനിമുതല്‍ ലഭിക്കും. ഡിഎയില്‍ രണ്ട് ശതമാനത്തിന്റെ വര്‍ദ്ധനവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം പ്രഖ്യാപിച്ചത്. 2025 ജനുവരി 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഡിഎ വര്‍ദ്ധനവ് നടപ്പാക്കിയിരിക്കുന്നത്.
ഡിയര്‍നെസ് അലവന്‍സിലും ഡിയര്‍നെസ് റിലീഫിലും വര്‍ദ്ധനവ് മൂലം ഖജനാവിന് പ്രതിവര്‍ഷം 6614.04 കോടി രൂപ അധികചിലവാണ് പ്രതീക്ഷിക്കുന്നത് . ഏകദേശം 48.66 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 66.55 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യുന്നതാണ് ഡിഎ ഉയര്‍ത്തിയ തീരുമാനം.